ഇടുക്കി;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരുപതു വർഷം തടവും പിഴയും.കട്ടപ്പന പോക്സോ കോടതിയാണ് വണ്ടിപ്പെരിയാർ സ്വദേശി രമേഷ് [26]നെ ജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചത്.പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നുള്ള പെൺകുട്ടിയുടെയും മാതാവിന്റെയും പരാതിയിൽ.
2021ൽ ഉടുമ്പൻചോല പോലീസ് കേസെടുക്കുകയും ഗർഭിണിയായ സമയത്തു പ്രതിയുടെ ഭീഷണിയും മാനഹാനിയും മൂലം ആത്മഹത്യാ ചെയ്യാൻ ശ്രമിക്കുകയും പിന്നീട് ഇവരെ കാട്ടിൽ നിന്ന് കണ്ടെത്തി ദിവസങ്ങൾ നീണ്ട കൗൺസിലിംഗിലൂടെയുമാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.പോലീസ് അന്വേഷണ വേളയിൽ ഒളിവിൽ പോയ പ്രതിയെ വണ്ടിപ്പെരിയാറിൽ കൊടും വനത്തിൽ നിന്ന് മുണ്ടക്കയം പോലീസ് കണ്ടെത്തുകയായിരുന്നു പ്രോസിക്യയൂഷന് വേണ്ടി അഡ്വ;സുസ്മിത ജോൺ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.