ദില്ലി;ഫിജി ഗവണ്മെന്റുമായി സഹകരിച്ച് എംഇഎ സംഘടിപ്പിക്കുന്ന 12-ാമത് ലോക ഹിന്ദി സമ്മേളനം ഫെബ്രുവരി 15 മുതൽ 17 വരെ ഫിജിയിലെ നാഡിയിൽ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സൗരഭ് കുമാർ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള 270 അംഗ പ്രതിനിധി സംഘം ഫിജി സന്ദർശിക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ പങ്കെടുക്കുമെന്ന് സൗരഭ് കുമാർ പറഞ്ഞു.
ദക്ഷിണ പസഫിക്കിലെ 300 ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ് ഫിജി.ഫെബ്രുവരി 15ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര എന്നിവരും ചടങ്ങിൽ സംബന്ധിക്കും.കഴിഞ്ഞ വർഷം മൗറീഷ്യസിൽ നടന്ന ലോക ഹിന്ദി സമ്മേളനത്തിലാണ് ഫിജിയിൽ പരിപാടി നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു"
പ്രധാനമന്ത്രി എപ്പോഴും ഹിന്ദി ഉപയോഗിക്കുകയും ഇന്ത്യയിലും വിദേശത്തും ഭാഷയിൽ വിവിധ പ്രസംഗങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഭാഷയുടെ മൂല്യം വർദ്ധിപ്പിക്കുകയും കൂടുതൽ ആളുകളെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു ."ഹിന്ദി - പരമ്പരാഗത വിജ്ഞാനം മുതൽ നിർമ്മിത ബുദ്ധി വരെ" എന്നതാണ് പരിപാടിയുടെ പ്രമേയം, ഒരു വശത്ത് നമ്മുടെ പരമ്പരാഗത അറിവുകളെ നാം ബഹുമാനിക്കുന്നു, മറുവശത്ത്, സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം നടക്കുന്നതിൽ ഹിന്ദി വിജയിച്ചുവെന്ന് കാണിക്കുന്നു," കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.