"ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വഴി ജിബിയുടെ ഡിഗ്രി" സർട്ടിഫിക്കറ്റുമില്ല, പണവുമില്ല; ചതിക്കുഴിയിൽ നിരവധി പേർ

മലപ്പുറം: വിദൂര വിദ്യാഭ്യാസം "ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍" ഡിഗ്രി തട്ടിപ്പിൽ സർട്ടിഫിക്കേറ്റോ, പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചയാൾ അറസ്റ്റിൽ. 

പ്രതിക്കെതിരെ നൂറിലധികം പരാതികൾ ലഭിച്ചിരുന്നു. മലപ്പുറത്തു മാത്രം 50 ലധികം പരാതികൾ ലഭിച്ചിരുന്നു. എസ്ഐമാരായ വി ജിഷിൽ, ടി മൊയ്ദീൻ കുട്ടി, സിയാദ് കോട്ട, സിപിഒ കെ കെ അനീഷ് ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ മലപ്പുറത്തുവെച്ചു അറസ്റ്റു ചെയ്തത്.

വിവിധ സർവകലാശാലകളുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സ്‌കീം വഴി ഡിഗ്രി, പിജി, എംബിഎ തുടങ്ങിയ കോഴ്‌സുകൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു സർട്ടിഫിക്കേറ്റോ, പണമോ തിരിച്ചു നൽകാതെ സെൻട്രൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സെന്റർ എന്ന സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ്. മലപ്പുറം, കോഴിക്കോട്, എറണാകുളം സെന്ററുകൾ വഴി നിരവധി പേരെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

മലപ്പുറം കോഡൂർ വലിയാട് സ്വദേശി ഊരോത്തൊടി ജിപ്തിയാസ് എന്ന ജിബി പാറയിൽ (35) ആണ് അറസ്റ്റിലായത്. മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്നു അറസ്റ്റ് ചെയ്തത്. 

പിജി, ഡിഗ്രി, ടിടിസി തുടങ്ങിയ കോഴ്സുകൾക്ക് അഡ്മിഷൻ എടുത്ത് സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സമയത്ത് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നില്ല, റീഫണ്ട് ചോദിച്ചിട്ടു അതും കിട്ടിയിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ ഒരാളെ അറസ്റ്റു ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !