തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നിന്നും അങ്കമാലി വരെ എംസി റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതയുടെ കല്ലിടൽ ഈ വർഷം ആരംഭിക്കും.
ഭോപ്പാൽ ഹൈവേ എഞ്ചിനീജിനീയറിങ് കൺസൾട്ടന്റ് സ്ഥാപനമാണ് കല്ലിടൽ നടത്തുന്നത്. ഇതിനുമുമ്പുള്ള ഏരിയ സർവ്വേകൾ പൂർത്തിയാക്കുകയും റൂട്ട് മാപ്പ് തയ്യാറാക്കുകയും ചെയ്തു. ഇതിനായി ഏഴ് കോടി രൂപക്കാണ് എഞ്ചിനീയറിങ് കൺസൾട്ടൻ്റിന് ദേശീയ പാത അതോറിറ്റി കരാർ നൽകിയത്. തയ്യാറാക്കിയ സർവ്വേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയ പാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കൽ കമ്മിറ്റിക്ക് കൈമാറും.
നിര്‍ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക. നേരത്തെ അരുവിക്കരയില്‍നിന്ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
കമ്മിറ്റിയാണ് സർവ്വേ അംഗീകരിക്കുന്നത്. സർവ്വേയിൽ മാറ്റമുണ്ടെങ്കിൽ കൺസൾട്ടൻ്റിനെ അറിയിക്കും. ഇത് തീര്‍പ്പാക്കി അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. ശേഷം കല്ലിടല്‍ തുടങ്ങാനാണ് നീക്കം. സ്ഥലമേറ്റെടുപ്പിനായി ചെലവാകുന്നതിനായി 75 ശതമാനം തുക ദേശീയ പാത അതോറിറ്റിയും 25 ശതമാനവും സംസ്ഥാന സർക്കാരുമാണ് നൽകുക. 257 കിലോമീറ്റര്‍ നീളത്തില്‍ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളില്‍ നിന്ന് ആയിരത്തിലധികം ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടക്കുന്നത്. ടോള്‍ പിരിവുള്ള പാതകളായിരിക്കും ഇത്.
സ്ഥലം ഏറ്റെടുക്കേണ്ട വില്ലേജുകള്‍ (അന്തിമ അലൈന്‍മെന്റാകുമ്പോള്‍ വില്ലേജുകളില്‍ മാറ്റമുണ്ടാകും) ആകാശസര്‍വേയിലൂടെ തയ്യാറാക്കിയത് പ്രാഥമിക രൂപരേഖ. ജില്ലയില്‍ കടന്നുപോകുന്നത് ഏത് ഭാഗങ്ങളിലൂടെയെന്ന് വ്യക്തമാകുന്ന രൂപരേഖ പുറത്തുവന്നു.
- നെടുമങ്ങാട് താലൂക്ക്: വാമനപുരം, കല്ലറ, പാങ്ങോട്.
- കൊട്ടരക്കര: മേലില, വെട്ടിക്കവല, ചക്കുവരയ്ക്കല്‍, കോട്ടുക്കല്‍, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, മാങ്കോട്, ചിതറ.
- പുനലൂര്‍: അഞ്ചല്‍, ഏരൂര്‍, അലയമണ്‍, വാളക്കോട്, കരവാളൂർ.
- പത്തനാപുരം: പിടവൂര്‍, പത്തനാപുരം
- കോന്നി: വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം, കോന്നി താഴം, ഐരവണ്‍, തണ്ണിത്തോട്, കൂടല്‍, കലഞ്ഞൂര്‍, വള്ളിക്കോട്-കോട്ടയം, കോന്നി.
- റാന്നി: ചേത്തയ്ക്കല്‍, പഴവങ്ങാടി, വടശേരിക്കര, റാന്നി.
- കാഞ്ഞിരപ്പള്ളി: എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത്.
- മീനച്ചില്‍: ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂര്‍, രാമപുരം, കടനാട്.
- തൊടുപുഴ: കരിങ്കുന്നം, മണക്കാട്, പിറപ്പുഴ.
- മൂവാറ്റുപുഴ: കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ,ഏനാനല്ലൂര്‍, മഞ്ഞള്ളൂര്‍. കോതമംഗലം: കുട്ടമംഗലം, പോത്താനിക്കാട്, പല്ലാരിമംഗലം, കോതമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ.
- കുന്നത്തുനാട്: കുമ്പനാട്, കോടനാട്, വേങ്ങൂര്‍ വെസ്റ്റ്, ചേലാമറ്റം, വേങ്ങൂര്‍.
- ആലുവ: മഞ്ഞപ്ര, മലയാറ്റൂര്‍, അയ്യമ്പുഴ, അങ്കമാലി, കാലടി, തുറവൂര്‍, വടക്കുംഭാഗം എന്നിവിടങ്ങളിലാണ് സ്ഥലമേറ്റെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.