ജിദ്ദ: ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഒഴിവുകൾ. മൂന്ന് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൗദിയിലെ യോഗ്യതയുള്ള ഇന്ത്യക്കാരിൽ നിന്നും ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.
അവസാന തീയതി: ഫെബ്രുവരി 28.
അപേക്ഷിക്കാനുള്ള യോഗ്യത
- ഇംഗ്ലീഷിലും അറബിക് ഭാഷയും നല്ല രീതിയിൽ കെെകാര്യം ചെയ്യാൻ സാധിക്കണം.
- കംപ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം. ഇംഗ്ലീഷിലും അറബിയിലും ടെെപ്പിങ് അറിഞ്ഞിരിക്കണം
- അപേക്ഷകരുടെ പ്രായം 21 നും 40 നും ഇടയിൽ ആയിരിക്കണം. കൂടാതെ കാലാവധിയുള്ള പാസ്പോർട്ടും ഇഖാമയും ഉണ്ടായിരിക്കണം.
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഇത് കരസ്ഥമാക്കിയിരിക്കണം
അപേക്ഷയും വിശദവിവരങ്ങളും https://cgijeddah.gov.in/index.php സൈറ്റിൽ ലഭ്യമാണ്. പരിശോധിച്ച് ആപേക്ഷിക്കാവുന്നതാണ്.
അപേക്ഷ അയച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്ത് പരീക്ഷയിലേക്ക് തെരഞ്ഞെടുക്കും. വിജയിക്കുന്നവർക്ക് ടൈപ്പിങ് പരീക്ഷ ഉണ്ടായിരിക്കും. അതിന് ശേഷം ആയിരിക്കും സെലക്ഷൻ കമ്മിറ്റി മുമ്പാകെ എത്തുക. ഇവിടെ എത്തി അഭിമുഖം പാസായാൽ മതിയാകും. ഇതിനായി ചെയ്യേണ്ടത് ഇതാണ്. കാലാവധിയുള്ള പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, ഇഖാമ തുടങ്ങിയവും കൂടാതെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും ജിദ്ദയിലുള്ള കോൺസുലേറ്റ് ജനറൽ ഓഫീസിൽ നിന്നും കിട്ടുന്ന ഫോം പൂരിപ്പിച്ച് ഇവിടെ സമർപ്പിക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.