ന്യൂഡല്‍ഹി: അനധികൃതനിർമ്മാണം നടക്കുന്നതായി രാജ്യസഭാംഗം പിടി ഉഷ. കോഴിക്കോട്ടെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ ഒത്താശയോടെ അനധികൃത നിര്‍മാണം നടത്തുന്നതായാണ് പരാതി. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പിടി ഉഷ ആവശ്യപ്പെട്ടു. സ്കൂളിന്റെ നടത്തിപ്പിനായി സഹായം അഭ്യര്‍ത്ഥിച്ച പിടി ഉഷ, എംപി ആയതിന് ശേഷം നിരന്തരമായി അതിക്രമങ്ങള്‍ക്ക് താന്‍ ഇരയാക്കപ്പെടുകയാണെന്നും പറഞ്ഞു.
2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്കൂളിനായി ബാലുശ്ശേരിയില്‍ 30 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിച്ചത്. സ്ഥലത്തില്‍ പഞ്ചായത്തിന് അവകാശമുളളതായി രേഖപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മതില്‍ക്കെട്ടി വേര്‍തിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വനിതാ താരങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ ഭീഷണി നേരിടുകയാണ്. ഈ സ്ഥലത്ത് ഇപ്പോള്‍ തുടര്‍ച്ചയായി കയ്യേറ്റവും അതിക്രമവും നടക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോളാണ് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയാണ് കയ്യേറ്റം നടന്നതെന്ന് മനസിലായതെന്നു ഉഷ പറഞ്ഞു .
സംഭവത്തെ തുടര്‍ന്ന് ഭൂമിയുടെ ഉടമകളായ കെഎസ്ഐഡിസി അധികൃതരെയും, കളക്ടറെയും റൂറല്‍ എസ് പിയെയും വിവരമറിയിച്ചതോടെയാണ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പി ടി ഉഷ പറഞ്ഞു. ഉഷ സ്കൂളിന്റെ സ്വകാര്യ റോഡിലൂടെ പുറത്തുനിന്നുളളവരെ പ്രവേശിപ്പിച്ചാല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ വൈകുന്നേരങ്ങളില്‍ സ്കൂള്‍ പരിസരങ്ങള്‍ ലഹരിമരുന്ന് ലോബിയാലും സാമൂഹ്യ വിരുദ്ധരും കയ്യേറുന്നതായും പി ടി ഉഷ പറഞ്ഞു പ്രദേശവാസികള്‍ മാലിന്യം സ്ഥിരമായി തളളുന്നത് സ്കൂളിന്റെ സ്ഥലത്താണെന്നും, ധൈര്യത്തോടെ പ്രവര്‍ത്തിക്കാനുളള സാഹചര്യം ജില്ലാ ഭരണകൂടം ഇടപെട്ട് ഒരുക്കി നല്‍കിയില്ലെങ്കില്‍ കിനാലൂരില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ ആശങ്ക അറിയിച്ചു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.