രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരമൻ. ജനപ്രിയ പദ്ധതികൾ ഉൾക്കൊള്ളിച്ചാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പത്താം സ്ഥാനത്തു നിന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഭാരതം മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ സീതാരാമൻ പറഞ്ഞു.
ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെയാണെന്ന് നോക്കാം;
സ്വർണത്തിനും വെള്ളിക്കും വജ്രത്തിനും വില കൂടും
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി
അടുക്കള ഉപകരണങ്ങൾ വില കൂടും
വൈദ്യുത ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
സിഗരറ്റുകൾക്ക് വില കൂടും
ഇറക്കുമതി ചെയ്ത റബ്ബറിന് വില കൂടും.
ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി
കോപ്പർ സ്ക്രാപ്പ്
വില കുറയുന്നവ;
ടിവിക്കും മൊബൈൽ ഫോണിനും വിലകുറയും
മൊബൈൽ ഫോണിന്റെയും ടിവി നിർമാണ സാമഗ്രികളുടെയും കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു.
ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറയും.
ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും
ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു.
📚READ ALSO:
🔘പോളണ്ട്: പാലക്കാട് സ്വദേശി മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.