ദില്ലി: രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന 2023-24 സാമ്പത്തിക വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി, ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മദ്ധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പ്രസംഗം രാവിലെ 11 മണിക്ക് ആരംഭിക്കും.
ലോകത്തിലെ പ്രധാന വികസിത സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യം മൂലം തളർന്നുപോകുന്ന സമയത്താണ് 2023-ലെ ഇന്ത്യൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന വിശേഷണം നിലനിർത്തിക്കൊണ്ട് ഇന്ത്യയുടെ ജിഡിപി 6-6.8% പരിധിയിൽ വളരുമെന്ന് സാമ്പത്തിക സർവേ ഇപ്പോഴും പ്രതീക്ഷിക്കുന്നു. കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യ കരകയറിയതായി സർവേ പ്രസ്താവിച്ചു എന്നതാണ് ജിഡിപി വളർച്ചാ സാധ്യതകൾക്ക് ശുഭസൂചന നൽകുന്നത്. പൊതുമേഖലാ മൂലധന ചിലവിന്റെ സഹായത്തോടെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിൽ ധനമന്ത്രി നിർമല സീതാരാമൻ തന്റെ ശ്രദ്ധ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളുടെ പുനരുജ്ജീവനം പ്രധാനമാണ്. ചൈനയോടുള്ള ആശ്രിതത്വം കുറയ്‌ക്കാനും ഇന്ത്യയെ ഒരു ലാഭകരമായ ഉൽപ്പാദന കേന്ദ്രമായി സ്ഥാപിക്കാനും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി ആരംഭിച്ചു. നിലവിൽ പുനരുപയോഗ ഊർജം, ഓട്ടോ, ടെലികോം, മൊബൈൽ ഫോണുകൾ തുടങ്ങി 14 പ്രധാന മേഖലകളിൽ PLI സ്കീം ലഭ്യമാണ്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.