കോട്ടയം: സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ ഇരുട്ടടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവങ്ങളെ പിഴിയുന്ന ബജറ്റ് കോടീശ്വരൻമാരെ വെറുതെ വിട്ടെന്ന് അദ്ദേഹം പറഞ്ഞു .വീട് കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു ഇതിലും ഭേദമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭൂനികുതിയും, കെട്ടിടക്കരവും,ഉൾപ്പെടെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും വരും നാളുകളിൽ ബാധിക്കാൻപോകുന്നത് കടക്കെണിയുടെ കറുത്ത ദിനങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു, ബജറ്റിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയത്ത് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.എന്തിനും പാവങ്ങളെ പിഴിഞ്ഞു കൊള്ളയടിക്കുന്ന ബജറ്റ് പാവപ്പെട്ടവരുടെ പാർട്ടിയുടേത് എന്ന് എങ്ങനെ പറയാനാകും. പെട്രോൾ വില കൂട്ടിയത് വിലക്കയറ്റത്തിന് കാരണമാകും.
കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപി പ്രക്ഷോഭം തുടങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നഗരം ചുറ്റി നടന്ന പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറിൽ അവസാനിച്ചു. തുടർന്ന് പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സംസ്ഥാന വക്താവ് അഡ്വ;നാരായണൻ നമ്പൂതിരി ,ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,ജില്ലാ ജനറൽ സെക്രട്ടറിമാരായ,വൈക്കം ബിജു,രതീഷ് തെക്കേമഠം,ജില്ലാ സെക്രട്ടറിമാരായ ,അഖിൽ രവീന്ദ്രൻ, വിനൂപ് വിശ്വം,സോബിൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.