ദിബ്രുഗഡ്: അസമില്‍ 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദിബ്രുഗഡ് ജില്ലയിലെ ലഹോവല്‍ മേഖലയിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൈജന്‍ അലി, സഫര്‍ അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം അന്വേഷണം നടക്കുന്നതിനിടെയാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സമീപ പ്രദേശത്തെ തേയില തോട്ടത്തിൽ പതിനാലുകാരിയെ കണ്ടെത്തുന്നത്. ലഹോവലിലെ ബെബെജിയ ഗ്രാമവാസിയാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടി. പോക്സോ നിയമത്തിലെ സെക്ഷന്‍ 376 പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്ന് ദിബ്രുഗഡ് എസ്പി ശ്വേതാങ്ക് മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പെണ്‍കുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചിരിക്കുകയായിരുന്നു. . ഫെബ്രുവരി 3 മുതലാണ് കുട്ടിയെ കാണാതായത് എന്ന് എസ് പി പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ പേര് കേസിലെ പ്രതികളാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വൈകിട്ട് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി ഒറ്റയ്ക്ക് കടയിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസത്തോളം അഞ്ച് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു. ക്ഷീണിച്ച് അവശയായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ഒടുവില്‍ പ്രതികള്‍ ദിബ്രുഗഡ് നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബോധം നഷ്ടപ്പട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് എത്തി അസം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു.
.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.