കൊച്ചി: അപകട ഭീഷണിയുയർത്തി കൊച്ചി നഗരത്തിൽ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും ഉടനടി മുറിച്ചു മാറ്റാൻ ഹൈക്കോടതി കോർപ്പറേഷനു നിർദ്ദേശം നൽകി. നഗരത്തിലുള്ള കേബിളുകൾ 10 ദിവസത്തിനുള്ളിൽ ടാഗ് ചെയ്യാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
11ാം ദിവസം മുതൽ അനധികൃത കേബിളുകൾക്കെതിരെ നടപടിയെടുക്കണം. അതിനിടെ, കൊച്ചിയില്‍ റോഡില്‍ താഴ്ന്നു കിടക്കുന്ന കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് എറണാകുളം ജില്ലാ കലക്ടർക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും ഇതു സംബന്ധിച്ച കത്ത് നല്‍കി.
റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്നു കിടക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഈ മാസം 14ന് എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംസ്ഥാനത്തെ റോഡുകളില്‍ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്നു കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണു കര്‍ശന നടപടി.
പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007ലെ കേരള റോഡ് സേഫ്റ്റി അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു 10 വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.