മലയാള സിനിമയില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്, കുഞ്ചാക്കോ ബോബന്, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. 2017ലാണ് അവസാനമായി ഭാവന മലയാളത്തില്‍ അഭിനയിച്ചത്. "ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്" എന്ന ചിത്രത്തിലൂടെയാണ് ആറു വര്‍ഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്.
തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, ഇവര്‍, ചതിക്കാത്ത ചന്തു, റണ്‍വേ, ദൈവ നാമത്തില്‍, നരന്, ഉദയനാണ് താരം, ചിന്താമണി കൊലക്കേസ്, ചോട്ടാ മുംബൈ, സാഗര്‍ എലിയാസ് ജാക്കി, ഇവിടെ, ഹണി ബീ, ആദം ജോണ്‍ എന്നിങ്ങനെ തൊണ്ണൂറില്‍പരം സിനിമകളില്‍ ഇതിനകം ഭാവന അഭിനയിച്ചു. ഇതിനിടെ കന്നട, തമിഴ് , തെലുഗു ചിത്രങ്ങളിലും ഭാവന ജനപ്രീയയായിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.