ബ്രൈറ്റണ്‍: ഇന്നലെ ബസ് കാത്തു നിന്ന മലയാളി കുട്ടി ബസ് സ്റ്റോപ്പിൽ ബസ്സിടിച്ചു മരണമടഞ്ഞ വാർത്തയ്ക്ക് പിന്നാലെ ആണ് മറ്റൊരു ദുഃഖ വാർത്ത യു കെ മലയാളി സമൂഹത്തെ തേടിഎത്തിയത്.
ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഏറെക്കാലമായി ബ്രൈറ്റണില്‍ താമസിക്കുന്ന ജോർജ് ജോസഫിന്റെ മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. ഇന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് യാത്ര തിരിക്കാൻ ഇരിക്കവെയാണ് അപ്രതീക്ഷിത വിയോഗം. യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു നേഹ. നേഹയുടെ മാതാപിതാക്കൾ എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്.
ഓസ്ട്രേലിയലില്‍ ഭര്‍ത്താവ്, ബിനിൽ ബേബിയ്ക്ക്,( പാലാ കണ്ടത്തില്‍) ഒപ്പം ജീവിക്കാന്‍ ഇന്ന് യാത്ര തിരിക്കാന്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ബ്രൈറ്റണിലെ നേഹ ജോര്‍ജ് ആണ് ആകസ്മികമായി മരണപ്പെട്ടത്.
2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്.
യുകെയില്‍ നിന്നും യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ ഇന്നലെ കൂട്ടുകാരികള്‍ക്കൊപ്പം വിട വാങ്ങല്‍ പാര്‍ട്ടി നടത്തി സന്തോഷത്തോടെ മടങ്ങി എത്തിയതാണ് നേഹ ജോര്‍ജ്. എന്നാല്‍ ഇന്ന് രാവിലെ നേഹ കുഴഞ്ഞു വീണു മരിക്കുക ആയിരുന്നു എന്നാണ് ബ്രൈറ്റണില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.