ചെന്നൈ: സർക്കാർ സ്കൂളിലെ അധ്യാപകനായ സഹോദരനെയും വിദ്യാർത്ഥികളെയും അരിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച മധ്യവയസ്കൻ പിടിയിൽ. അധ്യാപകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നു വിദ്യാർത്ഥികൾക്കും പരിക്കേറ്റു തമിഴ്നാട്ടിലെ വില്ലുപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അക്രമിയും വെട്ടേറ്റയാളും സഹോദരങ്ങളാണെന്നും ഇരുവരും തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. അരയാളൂർ ജില്ലയിലെ ഉദയര്‍പാളയം സ്വദേശിയായ പി നടരാജൻ (42) വില്ലുപുരത്തിന് സമീപം കൊളിയാനൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്.
ഉച്ചഭക്ഷണ സമയത്ത് സ്കൂളിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അവിടെ ഒളിച്ചുനിന്ന സഹോദരൻ പി സ്റ്റാലിൻ (52) അരിവാളുമായി ചാടിവീഴുകയായിരുന്നു.ആക്രമണത്തിൽ സാരമായി പരിക്കേറ്റ അധ്യാപകനെ അക്രമിയിൽ നിന്നും രക്ഷ പെടുത്തുന്നതിനിടയിലാണ് വിദ്യാർത്ഥികൾക്കും പരിക്കേറ്റത് സ്കൂൾ അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്റ്റാലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.