കൊല്ലം: കൊല്ലത്ത് നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് സാദിഖിനെ ആർ.എസ്.എസ് പരിപാടികളുടെ വിവരങ്ങൾ ശേഖരിക്കാൻ പി.എഫ്.ഐ ചുമതലപ്പെടുത്തിയെന്ന് NIA. പഴം കച്ചവടക്കാരനാണ് ഇയാള്‍. ആർ എസ് എസിന്റെയും ഹിന്ദു സംഘടനകളുടെയും പരിപാടികളിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടേതുള്‍പ്പെടെ വിവരങ്ങള്‍ സാദിഖ് ശേഖരിച്ചുവെന്നും എന്‍.ഐ.എ. കണ്ടെത്തി.
മുഹമ്മദ് സാദിഖിനെ വീണ്ടും എൻ ഐ എ കസ്റ്റഡിയിൽ വാങ്ങും. പിഎഫ്ഐ റിപ്പോർട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവർത്തിച്ചതെന്ന് എൻഐഎ അറിയിച്ചിരുന്നു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. ഇയാളുടെ പക്കല്‍ നിന്ന് ആര്‍.എസ്.എസ്. പരിപാടികളുടേതടക്കമുള്ള ലഘുലേഖകളും കണ്ടെടുത്തു.
ജനുവരി പതിനേഴിനാണ് കൊല്ലം മണ്ണേഴത്തുതറയില്‍വെച്ച് മുഹമ്മദ് സാദിഖിനെ എന്‍.ഐ.എ. അറസ്റ്റുചെയ്തത്. അതേസമയം പോപ്പുലർ ഫ്രണ്ട് കേസിൽ കൂടുതല്‍ പേരെ പ്രതി ചേർക്കും. ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ ഈ കേസിൽ ഉൾപ്പെടുത്തും. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എന്‍.ഐ.എ. വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.