ഇടുക്കി: കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഒൻപത് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർമാരായ സന്തോഷ്, രഞ്ജിത്, മുഹേഷ്, എന്നിവർക്കും വഴിയാത്രക്കാരായ അറുകുഴിയിൽ സോമൻ, ടൈഫോർഡ് സ്വദേശി മുരുകൻ അശാരി, പാൽ ദുരൈ, ഇതര സംസ്ഥാന സ്വദേശി ഗീത, ഏലപ്പാറ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അധ്യാപകൻ പോൾ രാജ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഏഴുപേരെ പിരുമേട് സർക്കാർ ഹോസ്പിറ്റലിലേക്കും രണ്ടു പേരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല
ഏലപ്പാറ ബസ് സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ksrtc ബസ് ബ്രേക്ക് നഷ്ടമായതോടെ വേഗത കൂടി ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിലേക്കും ബസ് ഇടിച്ചു. അപകടത്തിൽ എട്ട് ഓട്ടോറിക്ഷകൾ പൂർണമായും തകർന്നു. കാറും സ്കൂട്ടറും അപകടത്തിൽ തകർന്നിട്ടുണ്ട്.
ചേർത്തലയിൽ നിന്ന് നെടുങ്കണ്ടത്തേക്ക് സർവീസ് നടത്തുന്ന ചേർത്തല ഡിപ്പോയിലെ ആർപിസി 756 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. ബസ് സർവീസ് നടത്താൻ യോഗ്യമല്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്.
ചേർത്തലയിൽ നിന്ന് നെടുങ്കണ്ടത്തേക്ക് സർവീസ് നടത്തുന്ന ചേർത്തല ഡിപ്പോയിലെ ആർപിസി 756 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇരുപത് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായി ബസ് നിയന്ത്രണമില്ലാതെ മുന്നോട്ടു നീങ്ങയതോടെ യാത്രക്കാർ അലറിവിളിച്ചു. ഇതുകേട്ട കാൽനടയാത്രക്കാരും മറ്റും ഓടി മാറി രക്ഷപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരിലേറെയും ഓട്ടോയിലുണ്ടായിരുന്നവരാണ്. ഇവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.