പാലാ: റിപ്പബ്ലിക്ക് ദിന ആഘോഷത്തോട് അനുബന്ധിച്ചു മുത്തോലി പുലിയന്നൂർ ജി എൻ എൽപി സ്കൂളിൽ ഭരണ ഘടനയുടെ പതിപ്പ് കൈമാറി . മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത് ജി മീനാഭൻ പരുപാടി ഉദഘാടനം ചെയ്തു.
പുതുതലമുറയെ രാജ്യസ്നേഹവും ദേശഭക്തിയും ഉള്ളവരാക്കി മാറ്റുന്നതിനും ഭാരതത്തെകുറിച്ചു ബാല്യത്തിൽ തന്നെ മഹത്തരമായ കാഴ്ചപ്പാട് വളർത്തി എടുക്കുന്നതിനും ഭരണഘടനാ പരിചയം കുട്ടികൾക്ക് ഉപകരിക്കുമെന്ന് അദ്ദേഹം അധ്യാപകരോടും രക്ഷാകർത്താക്കളോടും പറഞ്ഞു. ലഹരിമുക്തവും ആരോഗ്യകരവുമായ ഭാവിയും അദ്ദേഹം കുട്ടികൾക്ക് ആശംസിച്ചു.
കിടങ്ങുർ സബ് ഇൻസ്‌പെക്ടർ കുര്യൻ മാത്യു ഭരണഘടനയുടെ പതിപ്പ് സ്കൂളിന് സമർപ്പിച്ചു. സ്കൂൾ PTA പ്രസിഡൻറ് കെ.കെ പ്രസാദ് ,വൈസ് പ്രസിഡണ്ട് റോയ് മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
📚READ ALSO:
🔘പോളണ്ട്: പാലക്കാട് സ്വദേശി മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.