പത്തനംതിട്ട: കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടവരുടെ നില ഗുരുതരമായി തുടരുന്നു കൈപ്പട്ടൂർ ഹൈസ്ക്കൂൾ ജംഗ്ഷനു സമീപം രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിയിലും സ്വകാര്യ ആശുപതികളിലും പ്രവേശിപ്പിച്ചിരുന്നു .അതിൽ നാലുപേരുടെ നിലയാണ് ഇപ്പോഴും ഗുരുതരമായി തുടരുന്നത് . ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നു യാത്രക്കാരും നാട്ടുകാരും ആരോപിച്ചിരുന്നു
ഇന്ന് രാവിലെ 10.15നാണ് കൈപ്പട്ടൂർ ഹൈസ്ക്കൂൾ ജംഗഷനു സമീപം സ്വകാര്യ ബസും കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട് വന്ന ലോറിയുടെ പിൻഭാഗം ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ഫയർ ഫോഴ്സ് ജീവനക്കാരും നാട്ടുകാരും പോലീസും ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിന് കാരണമായ ലോറി അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പത്തനംതിട്ടയിൽനിന്ന് അടൂരിലേക്ക് പോയ യൂണിയൻ എന്ന ബസിലേക്കാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിന് വശത്തേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് പത്തനംതിട്ട-അടൂർ, റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസും നാട്ടുകാരും ഇടപെട്ടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അപകട സ്ഥലം സന്ദർശിച്ചു.
അപകടത്തെ തുടർന്ന് പത്തനംതിട്ട-അടൂർ, റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസും നാട്ടുകാരും ഇടപെട്ടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.