ദില്ലി ; ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം .നാലരമാസം മുൻപ് കന്യകുമാരിയിൽ നിന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദയാത്ര 136 ദിവസം കൊണ്ട് 4080 കിലോമീറ്ററുകൾ പിന്നിട്ട് ജമ്മുകശ്‍മീരിൽ എത്തി നിൽക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ നിരയിലെ നിരവധിപേർ അദ്ദേഹത്തെ പലപ്പോഴായി വന്നു കണ്ട് യാത്രയുടെ ഭാഗമായിട്ടുണ്ട് .
ജമ്മുകശ്‍മീരിൽ അദ്ദേഹത്തിന്റെ യാത്രയ്‌ക്കൊപ്പം പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാക്കളായ ഒമർ അബ്‌ദുള്ളയും ഫാറൂഖ് അബ്ദുള്ളയും പങ്കുചേർന്നു .നാളെ ശ്രീനഗറിൽ ജോഡോ യാത്ര സമാപിക്കും.പ്രതിപക്ഷ പാർട്ടികളെ സമാപനത്തിലേക്കു വിളിച്ചിട്ടുണ്ടെങ്കിലും പ്രമുഖ കക്ഷികൾ ആരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടില്ല . അതേ സമയം ജോഡോ യാത്രയെക്കുറിച്ചു സംസ്ഥാനത്തും വാദ പ്രതിവാദങ്ങൾ നടക്കുകയാണ്
ഭാരത് ജോഡോ യാത്ര യഥാർത്ഥ രാഹുൽ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും . എന്നാൽ രാജ്യത്തിൻറെ അഖണ്ഡതയെ തകർക്കുന്ന സമീപനമാണ് ജോഡോ യാത്രയിൽ നടക്കുന്നതെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമെന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയും മാധ്യമങ്ങളോട് പറഞ്ഞു .
സുരക്ഷാ ഭീഷണിമൂലം നിറുത്തിവെച്ച പദയാത്ര ഇന്നാണ് പുനരാരംഭിച്ചത് .ഭാരത് ജോഡോ യാത്രക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധിയും കേന്ദ്ര വകുപ്പിനെ കുറ്റപ്പെടുത്തിയിരുന്നു
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.