തൊടുപുഴ ; മുട്ടം പോലീസ് സ്‌റ്റേഷനടുത്തുള്ള ലോഡ്ജിൽ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസാണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസി ഉല്ലാസിനെയാണ് അറസ്റ്റ് ചെയ്തത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു ജനുവരി 23നാണ് യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷമായി മുട്ടത്താണ് യേശുദാസ് താമസിക്കുന്നത്. ജനുവരി 29ന് യേശുദാസ് താമസിക്കുന്ന റൂമിൽ ഉല്ലാസ് എത്തിയിരുന്നു .
ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഉല്ലാസിന്റെ മർദ്ദനത്തിൽ യേശുദാസ് കൊല്ലപ്പെടുകയും ചെയ്തു . മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനുവരി 23ന് തുറന്നുനോക്കിയപ്പോഴാണ് യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ഉല്ലാസ് പിടിയിലാകുകയായിരുന്നു.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.