കൊട്ടാരക്കര: എംസി റോഡിൽ നിയന്ത്രണം വിട്ടു ജീപ്പ് മറിഞ്ഞു പത്തു വയസുകാരി മരിച്ചു. ഉപ്പുതറ ശീതൻപാറ എസ്റ്റേറ്റിൽ ശെൽവകുമാറിന്റെ മകൾ നിവേദ്യ (10) ആണ് മരിച്ചത്. ഏലപ്പാറ ജി യു പി എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
വ്യാഴാഴ്ച്ച രാത്രി 11.30-ന് വാളകം പനവേലി കൈപ്പള്ളിമുക്കിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കു പോയ ജീപ്പിന്റെ ടയറു പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ പാടെ മറിയുകയായിരുന്നു. ജീപ്പിനടിയിൽപ്പെട്ടാണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത് നാട്ടുകാരും പോലീസും ചേർന്ന് ജീപ്പ് ഉയർത്തി കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ജീപ്പ് ഡ്രൈവർ ജോമോൻ (32), യാത്രക്കാരായ സതീഷ് (29), മിത്ര (5) എന്നിവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ഉപ്പുതറയിൽ നിന്നും നാഗർകോവിലിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ജീപ്പിൽ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ, കൊട്ടാരക്കര പൊലീസ് കേസെടുത്തു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.