ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ വളരെ മോശം പ്രയോഗം നടത്തിയ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. സുഷമ സ്വരാജിനെതിരെ നടത്തിയ പരാമർശത്തിൽ താൻ അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. സുഷമ സ്വരാജുമായി തനിക്ക് ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പോംപെയോയുടെ പുസ്തകത്തിൽ സുഷമ സ്വരാജിനെ പരാമർശിക്കുന്ന ഭാഗം കണ്ടു. സുഷമ സ്വരാജിനോട് എനിക്ക് എനിക്ക് ആദരവും ഊഷ്മള ബന്ധവുമാണ് ഉണ്ടായിരുന്നത്. അവർക്കെതിരെ നടത്തിയ പ്രയോഗത്തെ അപലപിക്കുന്നു’, ജയശങ്കർ പറഞ്ഞു.
വിദേശകാര്യ ചർച്ചകളിൽ സുഷമ ‘ഒരു പ്രധാന വ്യക്തി’ ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും വിശ്വസ്തനുമായ അജിത് ഡോവൽ ആയിരുന്നു യഥാർഥ പങ്കാളിയെന്നും പോംപെയോ പറയുന്നു.
ഡോവൽ കഴിഞ്ഞാൽ അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ്.ജയശങ്കറുമായാണ് മികച്ച ബന്ധം ഉണ്ടായിരുന്നത്. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. ഇംഗ്ലീഷ് അടക്കം 7 ഭാഷകൾ സംസാരിക്കുന്ന ജയശങ്കർ 2019 ൽ വിദേശകാര്യമന്ത്രിയായെന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ പറഞ്ഞു. ഇതാണ് വിവാദമായത്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.