അഗർത്തല: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ ചേർന്ന് സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും. സിപിഎം എംഎൽഎ ആയ മൊബോഷർ അലിയും കോൺഗ്രസ് നേതാവു ബില്ലാൽ മിയയുമാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇവരെ കൂടാതെ കൂടുതൽ കോൺഗ്രസ് സിപിഎം നേതാക്കൾ ബിജെപിയിലേക്കെത്തുമെന്നും റിപ്പോർട്ടുണ്ട്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൈലാസഹർ മണ്ഡലത്തിൽ നിന്ന് ജയിച്ച സിപിഎം നേതാവാണ് മൊബോഷർ അലി. 1988ലും 1998ലും ബോക്സാനഗർ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവാണ് ബില്ലാൽ മിയ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുവര്‍ക്കും ബിജെപി സീറ്റ് നൽകുമെന്ന് ബിജെപി വൃത്തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കാനും ധാരണയിലെത്തിയിരുന്നു. ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനും ജനവിധി തേടും.
മുന്മുഖ്യ മന്ത്രി മണിക് സർക്കാരും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ആരും ഇത്തവണ മത്സരത്തിനില്ല സിപിഎം സംസ്ഥാന സെക്രട്ടറി സബ്രൂം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ മണ്ഡലമായ ധൻപൂരിൽ ഇത്തവണ കൗഷിക് ചന്ദയാണ് മത്സരിക്കുന്നത്.
ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം വെച്ച് ബദ്ധ് വൈരികളായ സിപിഎമ്മും കോൺഗ്രസും കൈകോര്‍ക്കാന്‍ തയാറാവുകയായിരുന്നു. ഇതിനിടെയാണ് സഖ്യത്തിലെ കൊഴിഞ്ഞുപോക്ക് ഇരു പാർട്ടികളെയും പ്രതിസന്ധിയിലാക്കിയത്. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.