ഇടുക്കി: പഠിക്കാത്തതിൽ വീട്ടുകാർ കുറ്റപെടുത്തിയതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു. ഇടുക്കി രാജാക്കാടിന് സമീപം മാങ്ങാത്തൊട്ടിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തിയ്യതിയായിരുന്നു കുട്ടി സ്വന്തം മുറിയിൽ ജീവനെടുക്കാൻ ശ്രമിച്ചത്.
വീട്ടുകാർ പഠിക്കാൻ പറഞ്ഞതിനെ തടർന്ന് സ്വന്തം മുറിയിൽ കയറി വാതിലിന്റെ കൊളുത്തിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. അത്യാസന്നനിലയിൽ വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൂങ്ങി മരണമാണെന്ന് ഉടുമ്പൻചോല പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.