ന്യുഡൽഹി : ഭാരതീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാ ഭാരതീയരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായാണ് ഈ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്നതിനാല്‍ ഈ ദിനം ഏറെ സവിശേഷമാണെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
പ്രസിഡന്റ് ദ്രൗപതി മുര്‍മു രാജ്യത്തെ നയിക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളിൽ . ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല് ഫത്താഹ് എല്‍ സിസി പരേഡില്‍ മുഖ്യാതിഥിയായി എത്തിച്ചേർന്നു . ഇന്ത്യയും ഈജിപ്തും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75 വര്‍ഷവും ഇക്കൊല്ലം ആഘോഷിക്കുകയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ഒരു സൈനിക സംഘം മറ്റ് ഇന്ത്യന്‍ സംഘങ്ങള്‍ക്കൊപ്പം രാജ്പഥില്‍ മാര്‍ച്ച് ചെയ്യുന്നുണ്ട് .
രാവിലെ 10:30 ന് ആരംഭിച്ച റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ പ്രകടനവും വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളുമുണ്ടാകും.65,000 ത്തോളം ആളുകള്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരേഡിന് സാക്ഷ്യം വഹിക്കുന്നുണ്ട് .
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.