കോട്ടയം ;ഈരാറ്റുപേട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അധികാരം വീതംവയ്ക്കുന്ന പ്രവണത ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ടേം അടിസ്ഥാനത്തിൽ വർഷംതോറും വീതം വയ്ക്കുന്ന സ്ഥിതി ഭരണ സുസ്ഥിരതയ്ക്ക് ഗുണകരമല്ല. പദ്ധതി രൂപീകരണ സമയത്തും പദ്ധതി നിർവഹണ സമയത്തും ഉണ്ടാകുന്ന ഭരണ മാറ്റങ്ങൾ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സൃഷ്ടിക്കുന്നത്.
മുന്നിക്കുള്ളിലെ രാഷ്ട്രീയപാർട്ടികൾ സംസ്ഥാന തലത്തിൽ തീരുമാനമുണ്ടാക്കി ഭരണസമിതിയുടെ കാലയളവിലേക്ക് ഒരു നേതൃത്വത്തെ തീരുമാനിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതാകും ഉചിതം.രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ ശക്തമായ തീരുമാനം എടുക്കണമെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.