തൃശൂർ: കെ എസ് ആർ ടി സി വനിതാ ബസ് ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം.
തൃശൂർ ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. പ്രതിയായ ആലപ്പുഴ കൈനഗിരി രഞ്ജിത്ത് എന്ന യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കോതമംഗലം സ്വദേശിനി വി പി ഷീലയേയും കണ്ടക്ടർ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി സത്യനാരായണനെയുമാണ് യുവാവ് മർദിച്ചത്. പ്രതിയായ രഞ്ജിത്തിനോട് ടിക്കറ്റിന് പണം ആവശ്യപ്പെട്ടതിൽ പ്രകോപിതനായി കണ്ടക്ടർ സത്യനാരായണനെ മർദിക്കുകയായിരുന്നു .കണ്ടക്ടറുടെ തല കമ്പിയിൽ ഇടിക്കുകയും ക്രൂരമായ മർദ്ദിക്കുകയും ചെയ്തു.
ഇത് കണ്ട് തടയാൻ ശ്രമിച്ച ഷീലയുടെ മുഖത്ത് ഇടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ഷർട്ട് വലിച്ച് കീറുകയുമായുമായിരുന്നു. തലയിലും കൈയിലും ഷീലയ്ക്കും മർദനമേറ്റു. സംഭവം നടക്കുമ്പോൾ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ അക്രമിയെ തടയുകയായിരുന്നു
തുടർന്ന് പോലീസ് എത്തി യുവാവിനെ അറ്റസ്റ്റ് ചെയ്തു. പരിക്കേറ്റ ഷീലയും കണ്ടക്ടറും അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടി . പോലീസ് സ്റ്റേഷനിലും പ്രകോപിതനായിരുന്ന പ്രതി പോലീസ് സ്റ്റേഷനകത്ത് മലമൂത്രവിസർജനം നടത്തിയാതായും ആരോപണമുണ്ട്.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.