ദില്ലി: ഇന്ത്യയുടെ വിപുലമായ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ന്. ആശംസകൾ നേർന്ന് ഇന്ത്യൻ പ്രസിഡണ്ട് പ്രധാനമന്ത്രി. 74-ാം റിപ്പബ്ലിക് ദിന പരേഡ് വിജയ് ചൗക്കിൽ നിന്ന് ചെങ്കോട്ടയിലേക്ക്, പരമ്പരാഗത പാതയായ കർത്തവ്യ പാതയിലൂടെ ഇന്ന് 2023 ജനുവരി 26-ന് രാവിലെ 10.30ന് ആരംഭിക്കും. പരേഡിന്റെ ദൈർഘ്യം 90 മിനിറ്റാണ്.
പ്രസിഡന്റ് ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിക്കും. 4-ാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ബുധനാഴ്‌ച രാഷ്ട്രപതി ദ്രൗപതി മർമു രാജ്യത്തെ അഭിസംബോധന ചെയ്‌തു. “നമ്മളെല്ലാം ഒന്നാണ്, നാമെല്ലാവരും ഇന്ത്യക്കാരാണ്,” രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു. ഇന്ത്യയിലെ പല മതങ്ങളും ഭാഷകളും പൗരന്മാരെ വിഭജിക്കാതെ എല്ലാവരേയും ഒന്നിപ്പിച്ചതെങ്ങനെയെന്ന കാര്യത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദീർഘമായി സംസാരിച്ചു.
പരേഡ് ആരംഭിക്കുന്നതിന് മുമ്പ്, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരഹൃദയങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കും.On the eve of the 74th Republic Day, I extend my heartiest greetings to every Indian, at home and abroad. When we celebrate the Republic Day, we celebrate what we have achieved, together, as a nation. pic.twitter.com/EB1koovRUz
— President of India (@rashtrapatibhvn) January 25, 2023
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽസിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുൾപ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ വിവിധ യൂണിറ്റുകളും യുദ്ധവിമാനങ്ങളും തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ പ്രദർശനവും നടക്കും. രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്. ഈ വർഷത്തെ പരേഡിൽ മൂന്ന് പരമവീര ചക്രയും മൂന്ന് അശോക് ചക്ര അവാർഡ് ജേതാക്കളും പങ്കെടുക്കും.
കർത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സൽ പൂർത്തിയായി. രാവിലെ 6 മണിമുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കർത്തവ്യപഥിന്റേയും പുതിയ പാർലമെന്റ് മന്ദിരത്തിന്റേയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.
🔘LIVE: Watch Republic Day Parade 2023, https://youtu.be/o_97TWc2DZ4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.