തിരുവനന്തപുരം; സംസ്ഥാന യുവജന കമ്മീഷന്‍ ചെയർപേഴ്സൺ ഡോ.ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നായിരുന്നു പ്രബന്ധത്തിൽ ചിന്ത പറയുന്നത്.
ഗൈഡിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് ക്ഷമിക്കാൻ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു. വിദ്യാർത്ഥിയോട് ക്ഷമിക്കാനാകും പക്ഷേ, ഗൈഡിനോട് ക്ഷമിക്കാനാകില്ല. തെറ്റുകളെല്ലാം തിരുത്തി പ്രബന്ധം വീണ്ടും അവതരിപ്പിക്കണം.എന്നും ലളിത പറഞ്ഞു എന്നാൽ ചിന്ത ജെറോം പ്രബന്ധ വിവാദത്തിനു പിന്നാലെ ഇടതു സഹയാത്രികൻ .സുനിൽ പി ഇളയിടത്തിന്റെ പ്രബന്ധത്തെയും ചോദ്യംചെയ്തു സാമൂഹ്യരംഗത്തെ ഉന്നത ബിരുദധാരികൾ പലരും എത്തി എന്നുള്ളത് ഇടതു സാംസ്കാരിക സംഘടനകളെ നാണക്കേടിയാക്കിയിട്ടുണ്ട് .
തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കണം. രണ്ടാമത് വീണ്ടും പ്രബന്ധം അവതരിപ്പിച്ചാൽ ഡോക്ടറേറ്റ് നൽകാം. ഒരു പരീക്ഷയിൽ തോറ്റിട്ട് വിജയിച്ചു എന്ന് സ്വയംകരുതുന്നതും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ലെന്നു അവർപറഞ്ഞു
വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും രംഗത്തു വന്നിരുന്നു. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ (വൈലോപ്പള്ളി) ആണ് എഴുതിയിരിക്കുന്നതെന്നും, കവിയെയും കവിതയെയും ഇടതുപക്ഷ പ്രവർത്തക വിസ്മരിച്ചെന്നും കമ്മിറ്റി ആരോപിച്ചു.
നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ജെറോം ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴില്‍, കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ജെറോം ഗവേഷണം പൂര്‍ത്തിയാക്കിയത്.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.