ദുബായ് : സിനിമ താരം ഷൈൻ ചാക്കോയെ ദുബായിൽ നിന്നും ശനിയാഴ്ച ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.
പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബൈയിൽ എത്തിയതായിരുന്നു നടൻ. സോഹൻസീനു ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഭാരത സർക്കസ്’. ഷൈൻ ടോം ചാക്കോ, എം എ നിഷാദ്, ബിനു പപ്പു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഡിസംബർ 9 നാണ് തിയേറ്ററുകളിലെത്തിയത്.
കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഷൈനെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്നാണ് വിമാനത്തിൽ നിന്നാണ് ഷൈനെ ഇറക്കിവിട്ടത്. ദുബായ് പ്രമോഷൻ ഇവന്‍റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെ ഷൈൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചപ്പോള്‍ കാബിന്‍ ക്രൂ ഇടപെട്ട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടര്‍ന്ന് നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.
ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ ഷൈനിനെ തടഞ്ഞു വച്ചിരിക്കുകയാണ്. അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ സഹപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ചിത്രത്തിന്‍റെ നിർമാതാവ് അനൂജ് ഷാജി ഉൾപെടെയുള്ളവർ വിമാനത്താവളത്തിലുണ്ട്. മറ്റു നടൻമാർ അതെ വിമാനത്തിൽ യാത്ര തിരിച്ചു.
📚READ ALSO:
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.