യു ക് മി(UCMI) COMMUNITY : ASK TO GROUP ADMIN
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS
ആലപ്പുഴ: വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിലായി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സംഘം ജാർഖണ്ഡിൽ എത്തിയാണ് പ്രതി കിഷോർ മഹതോയെ പിടികൂടിയത്. ജാർഖണ്ഡിലെ വനമേഖലയിൽ താമസിക്കുന്ന ഇയാൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അക്കൗണ്ടുണ്ട്.
വൈദ്യുതി ബില്ലിൽ കുടിശിഖ അടയ്ക്കാൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടായിരുന്നു ജാർഖണ്ഡ് സ്വദേശിയായ പ്രതി കിഷോർ മഹദോ ഓൺലൈൻ തട്ടിപ്പ് നടത്തിയത്. 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്നുമുള്ള സന്ദേശം ചെട്ടിക്കുളങ്ങര സ്വദേശിയുടെ വാട്ട്സ് ആപ്പിലേക്ക് ഇയാൾ അയച്ചു. കെ എസ് എ ഇ ബി ലോഗോയോടു കൂടിയ വ്യാജ ബില്ലും അയച്ചു നൽകി. കുടിശിഖ തുക ജാർഖണ്ഡ് സ്വദേശി നൽകിയ നമ്പറിലേക്ക് ഉടൻ അയയ്ക്കാനായിരുന്നു നിർദേശം. കുടിശിഖ തുകയെന്ന് ബില്ലിൽ സൂചിപ്പിപ്പിച്ചിരുന്ന 625 രൂപ തട്ടിപ്പിനിരയായ ചെട്ടികുളങ്ങര സ്വദേശി തിരികെ അയച്ചു നൽകി.
 |
Kerala Police |
പണം നൽകി പത്ത് മിനിട്ടുള്ളിൽ തട്ടിപ്പിനിരയായ ആളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ നഷ്ടപ്പെട്ടു.. അര മണിക്കൂറിനുള്ളിൽ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഈ തുക മാറ്റപ്പെട്ടത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സി ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
📚READ ALSO:
യു ക് മി(UCMI) COMMUNITY : ASK TO GROUP ADMIN
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.