യുകെ: മകന്റെ മാമോദീസയ്ക്ക് നാട്ടിലെത്തി കോതമംഗലം സ്വദേശി യുകെ മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു
യുകെ: യുകെയിൽ വെയില്‍സിലെ ജിന്റോ എല്‍ദോസ് ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞിന്റെ മാമോദീസ നടത്തുന്നതിനായി കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. വെയില്‍സിലെ പെന്‍ിപ്രിഡില്‍ താമസിക്കുന്ന ജിന്റോ എല്‍ദോസിനാണ് ഈ ദാരുണ മരണം സംഭവിച്ചത്. 33 വയസ് ആയിരുന്നു പ്രായം.
തിങ്കളാഴ്ച ഏകമകന്റെ മാമോദീസ നടന്നശേഷം തൊടുപുഴയിലെ ഭാര്യ വീട്ടില്‍ നിന്ന് തങ്കളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്ക് അപകടം സംഭവിച്ചത്. തങ്കളം ഗ്രീന്‍വാലി ജംഗ്ഷനില്‍ മുണ്ടേക്കുടി സ്വദേശിയാണ് ജിന്റോ. മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മാമോദീസാ ചടങ്ങ് കഴിഞ്ഞ് തിരികെ വരവേ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ കദളിക്കാടിന് സമീപമാണ് അപകടം ഉണ്ടായത്. ജിന്റോ ഓടിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം നാലിന് തന്നെ കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ ജിന്റോയുടെ മൃതദേഹം സംസ്കരിച്ചു. Ginto Eldhose || മുണ്ടികുടിയിൽ ന്റെ സംസ്കാര ശുശ്രൂഷകൾ തത്സമയം @ 02.00 Pm - 22nd Nov 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.