ന്യൂസിലാൻഡ്: ന്യൂസിലൻഡിലെ സെൻട്രൽ ഓക്ക്‌ലൻഡിൽ ഒരു ഗ്രോസറി ഷോപ്പിലെ മോഷണ ശ്രമത്തിനിടെ ജീവനക്കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വംശജനായ 34 കാരനാണ് ബുധനാഴ്ച രാത്രി മാരകമായി കുത്തേറ്റത്.
കടയുടെ ഉടമകൾ അവധിക്ക് ഇന്ത്യയിൽ പോയപ്പോൾ മരിച്ച ജീവനക്കാരനാണ് കട നോക്കി നടത്തിയിരുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നത്. ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് അവധിക്കു പോകുവാൻ വേണ്ടി കട നോക്കി നടത്തുവാൻ ഒരാളെ ലഭിച്ചതെന്ന് കടയുടമകൾ പറയുന്നു.
ബുധനാഴ്ച രാത്രിയാണ് മോഷ്ടാവ് കത്തിയുമായി കടയിലേക്ക് വന്ന് ക്യാഷ് രജിസ്റ്റർ എടുത്തത്. രാത്രി 8 മണിയോടെ ക്യാഷ് രജിസ്റ്റർ ഡ്രോയറുമായി കടയിൽ നിന്ന് ഇറങ്ങിയ മോഷ്ടാവിനെ യുവാവ് സമീപിച്ചപ്പോഴാണ് കുത്തേറ്റതെന്നു പോലീസിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പിൽ പറയുന്നു. കടയിൽ നിന്ന് ഏകദേശം 100 മീറ്റർ മാറിയാണ് സംഭവം നടന്നതെന്നും പോലീസ് പറയുന്നു.
"അടുത്തിടെ വിവാഹിതനായ" യുവാവിന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് താമസക്കാരും അയൽവാസികളും സ്റ്റോറിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഓക്‌ലൻഡിൽ നിയമത്തെയും പോലീസിനെയും പേടിയില്ലാതെ ഇന്ത്യൻ കടകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ദിവസേനെ കൂടി വരികയാണ്. മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഈ സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ആളുകളിൽ നിന്ന്, കുറ്റവാളിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭ്യമാക്കുവാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
📚READ ALSO:
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.