നൈജീരിയ : കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന് തടസമായി സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ.കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹെറോയിൻ ഇൻഡുൻ കപ്പൽ ദുരൂഹ സാഹചര്യത്തിൽ എക്വറ്റോറിയൽ ഗിനിയിൽ പിടികൂടിയത്. ഓഗസ്റ്റ് എട്ടിനാണ് കപ്പൻ ഇക്വറ്റോറിയല്‍ ഗിനി നാവികസേന കസ്റ്റഡിയിൽ എടുത്തത്. ജീവനക്കാരെ തടവിലാക്കിയതിനെതിരെ കപ്പല്‍ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് ഇവരെ ഗിനിയൻ സർക്കാർ നൈജീരിയയ്ക്ക് കൈമാറിയത്.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുൻ കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള നാവികർ നൈജീരിയൻ തുറമുഖത്ത് കപ്പലിൽ തുടരുന്നു. നൈജീരിയൻ സൈനികരുടെ കാവലിലാണ് നാവികർ കഴിയുന്നത്. നാവികരുടെ ഫോണുകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്.
ഓയിൽ മോഷണം സംശയിക്കുകയും രാജ്യപതാക ഇല്ലാതെ യാത്ര ചെയ്യുകയും ചെയ്ത കപ്പലിന്റെ യാത്ര തന്നെ സംശയിക്കത്തക്കതാണെന്ന് വിവിധ നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൂടാതെ പിടിക്കപ്പെട്ടപ്പോൾ കപ്പൽ മാറ്റുകയും ട്രാക്കിങ് ഓഫ് ചെയ്യുകയും ചെയ്തു. കൂടാതെ ഉടമകൾ 200000 ഡോളർ അടയ്ക്കുകയും ചെയ്‌തു. കൂടാതെ ഇന്ത്യൻ നാവികർ ഉണ്ടെന്നല്ലാതെ കപ്പൽ രജിസ്റ്റർ ചെയ്തിതിരിക്കുന്നത് വിദേശത്താണ്. അതിനാൽ ഇന്ത്യൻ ഗവെർമെന്റിനും ഇപ്പോൾ ഇടെപെടാൻ തക്ക വിഷയങ്ങൾ അല്ല പുറത്തെത്തുന്നത്.
സേവ് ഔർ സോൾ (SOS ) ഇന്ത്യൻ ഗവൺമെന്റിന് അയച്ച കത്തിൽ ക്രൂ അംഗങ്ങളുടെ ഭാര്യമാരും ഇന്ത്യൻ ക്രൂ അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നൈജീരിയൻ നാവികസേന പറഞ്ഞു, “നൈജീരിയൻ സർക്കാരിനെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാനും കപ്പലിന്റെ ഉടമകൾ / ഏജന്റുമാർ അന്താരാഷ്ട്ര മാധ്യമ പ്രചാരണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നു.”രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ള വെരി ലാർജ് ക്രൂഡ് കാരിയറിന് (വിഎൽസിസി) 336 മീറ്റർ നീളവും 60 മീറ്റർ വീതിയും 11 മീറ്ററും 299995 മെട്രിക് ടണ്ണും ഡ്രാഫ്റ്റും ഐഎംഒ നമ്പർ: 9858058 ഉണ്ട്.
ഇക്വറ്റോറിയൽ ഗിനിയയുടെ നാവികസേന മൂന്ന് മാസമായി തടവിലാക്കിയ MT HEROIC IDUN എന്ന കപ്പലിലെ 26 നാവികരുടെ മൾട്ടിനാഷണൽ ക്രൂവിന്റെ ഭാഗമായ 16 ഇന്ത്യൻ നാവികർ, തങ്ങളെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ച സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ.
89 ദിവസങ്ങൾക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ വിദേശകാര്യമന്ത്രാലയത്തിൻറെ നയതന്ത്ര നീക്കങ്ങളൊന്നും വിജയം കണ്ടില്ല.അതിനാൽ ഇന്ത്യ സസൂഷ്‌മം കാര്യങ്ങൾ നിരീക്ഷിക്കുന്നു.
പിടിയിലായ കപ്പൽ ജീവനക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. നൈജീരിയയിലെ നിയമ കുരുക്കിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണം ഇന്ത്യയിലേക്കോ, എക്വറ്റോറിയൽ ഗിനിയയിലേക്കോ ആക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നതായും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷൻ വഴിയും പല കുറി ഇടപെടലുകൾ നടത്തിയെന്നാണ് മന്ത്രാലയത്തിൻറെ അവകാശവാദം.
ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതികളിൽ നിയമപരമായ തീർപ്പുണ്ടാകട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിൽക്കുകയാണ്. വൻ സൈനിക വലയത്തിൽ 3 മലയാളികൾ ഉൾപ്പടെ 26 ഹിറോയിക് ഇഡുൻ കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ചു.
പിഴ തുകയായി 20 ലക്ഷം ഡോളർ അടച്ചെങ്കിലും കപ്പൽ നൈജീരിയിലെത്തിച്ച് പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ അക്പോ ഓയിൽ ഫീൽഡിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചുവെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണം. കടൽ നിയമങ്ങൾ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുൻപ് ഉപഗ്രവുമായുള്ള ബന്ധം കപ്പൽ വേർപെടുത്തിയതിലും ദുരൂഹത കാണുന്നുണ്ട്. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെയെന്ന നൈജീരിയയുടെ നിലപാടാണ് തിരിച്ചടിയായത്.
ഇതു കൂടാതെ നിയമ വിരുദ്ധമായി തടവിൽ വച്ചിരിക്കുന്നുവെന്ന പരാതിയിൽ നൈജീരിയക്കെതിരെ, നൈജീരിയയിലെ ഫെഡറൽ കോടതിയിലും, കടൽ തർക്കങ്ങൾ പരിഹരിക്കുന്ന ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കപ്പൽ കമ്പനിയും പരാതി നൽകിയിരിക്കുകയാണ്. ഈ വിഷയത്തിലും തീർപ്പ് വരേണ്ടതുണ്ട്.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി; ഇനി ഭർത്താവും മകളുമൊത്തു ജീവിതം
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.