31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി; ഇനി ഭർത്താവും മകളുമൊത്തു ജീവിതം

രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ജയില്‍ മോചിതയായി. 31 വർഷത്തെ ജയില്‍വാസത്തിന് ശേഷമാണ് മോചനം. ഭര്‍ത്താവ് മുരുകന്‍ എന്ന ശ്രീഹരന്‍, സുധീന്ദ്ര രാജയെന്ന ശാന്തന്‍, റോബർട്ട് പയസ്, ജയകുമാർ എന്നിവരും ഇന്ന് പുറത്തിറങ്ങി. ആർ പി രവിചന്ദ്രനെയും ഇന്ന് മോചിപ്പിക്കും.

മുരുകനും ശാന്തനും ശ്രീലങ്കന്‍ പൗരന്മാരായതിനാല്‍ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലെത്തുന്ന വിദേശ പൗരൻമാരെ പാർപ്പിക്കുന്ന ക്യാംപാണിത്. 

രാജീവ് ഗാന്ധിയെ വധിച്ചതിൽ ദുഖമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ. ദേശീയ മാധ്യമമായ എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ നളിനി ഇക്കാര്യം പറഞ്ഞത്. രാജീവ് ഗാന്ധിയോടും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരോടും സഹതാപമുണ്ടെന്നും നളിനി പറഞ്ഞു. 'ഞാൻ അവരോട് വളരെയധികം ക്ഷമ ചോദിക്കുന്നു. ആ സംഭവത്തിൽ ഖേദിക്കുന്നു. ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ച് വർഷങ്ങളോളം ചെലവഴിച്ചു. അവർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ആ ദുരന്തത്തിൽ നിന്ന് അവർ കരകയറിയിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും നളിനി കൂട്ടിച്ചേർത്തു. 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് നളിനി ശ്രീഹരന്റെ പരാമർശം. ഭർത്താവും മകളുമൊത്തുള്ള പുതിയ ജീവിതമാണ് ഇനിയെന്ന് പുറത്തിറങ്ങിയ ശേഷം നളിനി പ്രതികരിച്ചു.

1991ൽ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയെയും മറ്റ് അഞ്ച് പേരെയും വിട്ടയക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ശ്രീലങ്കൻ ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴമാണ്(എൽടിടിഇ) 1991 മെയ് മാസത്തിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയെ വധിച്ചത്.1987-ൽ ഇന്ത്യൻ സമാധാന സേനാംഗങ്ങളെ ശ്രീലങ്കയിലേക്ക് അയച്ചതിനുള്ള പ്രതികാര നടപടിയായാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം.

1998ല്‍ കേസില്‍ 25 പേർക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു. 1999 മെയില്‍ മേല്‍ക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. 2000ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. 2014ല്‍ സുപ്രീംകോടതി മറ്റ് ആറ് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കി.

പ്രതികള്‍ 30 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

സമ്പൂർണ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിക്കുള്ള പ്രത്യേകാധികാരം (ഭരണഘടനയുടെ 142-ാം വകുപ്പ്) പ്രയോഗിച്ച് കേസിലെ ഏഴാം പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയില്‍ മോചിപ്പിച്ചിരുന്നു. ഇതേ ഉത്തരവ് ബാക്കിയുള്ള കുറ്റവാളികള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂർത്തിയാകും മുമ്പ് എല്ലാവരെയും വിട്ടയയ്ക്കാൻ നവംബർ 11ന് സുപ്രീം കോടതി ഉത്തരവിട്ടത്. നളിനിയെ കൂടാതെ, ശ്രീഹരന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാർ എന്നീ എല്ലാ പ്രതികളെയും വിട്ടയയ്ക്കാനായിരുന്നു വിധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് പലപ്പോഴായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിലാണ് കോടതി ഇളവ് വിധിച്ചത്.

📚READ ALSO:

🔘അമേരിക്ക : 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും മത്സരിക്കുമോ ? "അടുത്തയാഴ്ച വൻ പ്രഖ്യാപനം" - ട്രംപ്

🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ 

🔘ഓസ്ട്രേലിയ: ഇന്ത്യൻ നഴ്സിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് "1 മില്യൺ ഓസ്ട്രേലിയൻ ഡോളർ"  ഇനാം;നിരപരാധി എന്ന് കുടുംബം രാജ്‌വീന്ദർ ഇപ്പോഴും കാണാമറയത്ത്

🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്

🔘 സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന് ഇന്ന് രാവിലെ തകരാറുണ്ടായി; ശേഷം വാട്ട്‌സ്ആപ്പ് വീണ്ടും സേവനത്തിൽ

🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ്  'നെഗറ്റീവ്' ആയി താഴ്ത്തി

🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,

🔔Follow www.dailymalayaly.com  NRI  DAILY NEWS

 WhatsApp
      
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !