ഇടുക്കി: മൂന്നാറിലെ കുണ്ടള, എക്കോ പോയിന്റ് മേഖലകളിൽ കനത്തെ മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. കുണ്ടളയിൽ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വിനോദസഞ്ചാരികളുടെ വാഹനം തകർന്നു.
കോഴിക്കോട് വടകരയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. സംഭവത്തെ തുടർന്ന് വാഹനം ഒരു കിലോമീറ്റർ താഴേക്ക് പോയി. ഈ വാഹനത്തിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹമുണ്ട്.
പ്രദേശത്ത് ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു. മൂന്നാർ - വട്ടവട റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കനത്ത മഴ മൂലം ഏറെ പ്രയാസപ്പെട്ടാണ് റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത്.
കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിലിൽ താഴേയ്ക്ക് പോയ വാഹനം കണ്ടെത്തിയിരുന്നു . എന്നാൽ വാഹനത്തിലുണ്ടായിരുന്നെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം അഗ്നിശമനസേന ഇന്നത്തെ തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. കാണാതായ ആൾക്കായി ഞായറാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കും. ചെളിയും മണ്ണും മൂടിക്കിടക്കുന്ന ഭാഗങ്ങളിൽ രാവിലെ തെരച്ചിൽ നടത്തുമെന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.