മെല്‍ബണ്‍ : മെല്‍ബണില്‍ നടന്ന ഫൈനലില്‍ ഒരോവര്‍ ശേഷിക്കെ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തോല്പിച്ച് ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടി. മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. പാക്കിസ്ഥാനെ എട്ടിന് 137ലൊതുക്കാന്‍ അവര്‍ക്ക് സാധിച്ചു. MCG യിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ വീണ്ടും ബെൻ സ്റ്റോക്സ് താരമായി
സാം കറണും (4-0-12-3) ആദില്‍ റഷീദും (4-1-22-2) ക്രിസ് ജോര്‍ദനും (4-0-27-2) പാക്കിസ്ഥാന് ബാറ്റര്‍മാരെ വരച്ചവരയില്‍ നിര്‍ത്തി. ഏഴോവറില്‍ 45 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അവസാന നാലോവറില്‍ 18 റണ്‍സെടുക്കാനേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ ബാബര്‍ അസമും (28 പന്തില്‍ 32) ഷാന്‍ മസൂദും (28 പന്തില്‍ 38) ശാദബ് ഖാനുമാണ് (14 പന്തില്‍ 20) കാര്യമായി സ്കോര്‍ ചെയ്തത്.
സെമി ഫൈനലിലെ ഹീറോ അലക്സ് ഹെയ്ല്‍സിനെ (1) ആദ്യ ഓവറില്‍ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു. ഫില്‍ സാള്ടിനും (10) അധികം തുടരാനായില്ല. എന്നാല്‍ ക്യാപ്റ്റന്‍ ജോസ് ബട്ലറും (17 പന്തില്‍ 26) ബെന്‍ സ്റ്റോക്സും (49 പന്തില്‍ 52 നോട്ടൗട്ട്) ഇന്നിംഗ്സ് പാളത്തില്‍ കയറ്റി. വിജയത്തിനരികെ മുഈന്‍അലി (12 പന്തില്‍ 19) പുറത്തായെങ്കിലും ഒരോവര്‍ ശേഷിക്കെ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.Stokes does it again!
— T20 World Cup (@T20WorldCup) November 13, 2022
Congratulations to England, #T20WorldCup Champions!
Iconic moments like this will be available as officially licensed ICC digital collectibles with @0xFanCraze.
Visit https://t.co/EaGDgPxPzl today to see if this could be a Crictos of the Game. pic.twitter.com/ph8NAbaLy9
ഹാരി ബ്രൂക്കിന്റെ (23 പന്തില്‍ 20) ക്യാച്ചെടുക്കുന്നതിനിടെ ശാഹീന്‍ ഷാ അഫരീദിക്ക് (2.1-0-13-1) പരിക്കേറ്റത് അവസാന ഘട്ടത്തില്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. ഹാരിസ് റഊഫാണ് (4-0-23-2) ബൗളിംഗില്‍ തിളങ്ങിയത്.
ഏകദിനത്തിലും ട്വന്റി20യിലും ഒരേസമയം ലോക ചാമ്പ്യന്മാരാവുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. മെല്‍ബണില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനമെങ്കിലും തെളിഞ്ഞ കാലാവസ്ഥയില്‍ ഫൈനല്‍ പൂര്‍ത്തിയാക്കാനായി. 2016 ല്‍ ഫൈനല്‍ തോറ്റ അവര്‍ 2010 ല്‍ കിരീടം നേടിയിരുന്നു. 2019 ല്‍ ന്യൂസിലാന്റിനെ നാടകീയമായി തോല്പിച്ചാണ് ഏകദിന ചാമ്പ്യന്മാരായത്.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.