ഡൽഹി: ഒരു പ്രണയം വളരെ മോശമായ സാഹചര്യത്തിൽ, ഒരാൾ തന്റെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് അവളുടെ ശരീരഭാഗങ്ങൾ ഡൽഹിയിലുടനീളം ഉപേക്ഷിച്ചു . ഡൽഹിയിലെ മെഹ്റൗളിയിലാണ് സംഭവം. ലിവിങ് ടുഗദര്‍ പങ്കാളിയായ ശ്രദ്ധ വാക്കർ (26) എന്ന യുവതിയേയാണ് അഫ്താബ് അഹമ്മദ് പൂനെവാല (28) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തി.
മുംബൈയിലെ ഒരു കാൾ സെന്ററിൽ ജോലി ചെയ്ത് വരുമ്പോഴാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഡേറ്റിങ്ങിൽ ഏർപ്പെടുകയും തുടർന്ന് ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെൺ കുട്ടിയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിക്കാതെവന്നതോടെ ഇവർ ഡൽഹിയിലെ മെഹ്റൗളിയിലെ ഫ്ളാറ്റിലേക്ക് താമസംമാറി. ഇരുവരും ഈ ഫ്ലാറ്റിൽ താമിസിച്ചു വരികയായിരുന്നു.
തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ അഹമ്മദിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാൽ യുവതിയെ വിവാഹം കഴിക്കാൻ അഹമ്മദ് തയ്യാറായിരുന്നില്ല. കെട്ടുവാൻ മടിക്കുന്ന തന്റെ പങ്കാളി ഇത്രയും ഭയാനകമായ രീതിയിൽ കാര്യങ്ങൾ അവസാനിപ്പിക്കുമെന്ന് അവൾ കരുതിയിരിക്കില്ല. 26 കാരിയായ ശ്രദ്ധയെ അവളുടെ ലൈവ്-ഇൻ പങ്കാളിയായ അഫ്താബ് അമിൻ പൂനവല്ല കൊലപ്പെടുത്തിയശേഷം ശ്രദ്ധയുടെ ശരീരം കഷ്ണം ആക്കുക മാത്രമല്ല, അവളുടെ മൃതശരീരം അധികാരികൾക്ക് വീണ്ടെടുക്കാനാകാതെ സൂക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു.
മെയ് 18ന് ഇതേച്ചൊല്ലി ഇവർ തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇയാൾ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം 35 കഷണങ്ങളാക്കി കൊത്തിനുറുക്കി. ഇതു സൂക്ഷിക്കാൻ വേണ്ടി 300 ലിറ്റർ ശേഷിയുള്ള ഒരു ഫ്രിഡ്ജും ഇദ്ദേഹം വീട്ടിലേക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. കഷണങ്ങളായി സൂക്ഷിച്ച മൃതദേഹം പതിനെട്ടിടങ്ങളിലായിട്ടാണ് ഇയാൾ ഉപേക്ഷിച്ചത്. മൃതദേഹം ഉപേക്ഷിക്കാൻ വേണ്ടി ഇയാൾ തിരഞ്ഞെടുത്തത് അർദ്ധരാത്രിയായിരുന്നു. രാത്രി രണ്ടു മണി കഴിഞ്ഞാൽ ഇയാൾ ഓരോ കഷ്ണങ്ങളുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങും. ഇത് കാടുകളിലടക്കം പതിനെട്ടിടങ്ങളിലായി നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ അവശിഷ്ടങ്ങൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ദിവസങ്ങളോളം യുവതിയെ കാണാതായപ്പോൾ സുഹൃത്ത് ശ്രദ്ധയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായിട്ട് ശ്രദ്ധയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് സഹോദരനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. നവംബർ എട്ടിന് ശ്രദ്ധയുടെ അച്ഛൻ വികാസ് മദൻ വാക്കർ ഡൽഹിൽ എത്തി ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് അദ്ദേഹം മെഹ്റൗളി പോലീസ് സ്റ്റേഷനിൽ മകളെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. പരാതിയിൽ, തന്റെ പങ്കാളിയായ പൂനെവാല നിരന്തരം അടിക്കുന്നുവെന്ന കാര്യം ശ്രദ്ധവെളിപ്പെടുത്തിയിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കാട്ടിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ഇത് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പ്രതി പാചകക്കാരനായി പരിശീലനം ലഭിച്ചയാളാണെന്നും കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.
ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി, അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. വിവാഹം കഴിക്കണമെന്ന സമ്മർദ്ധത്തെത്തുടർന്നാണ് ശ്രദ്ധയെ അഹമ്മദ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. പോലീസ് പിടികൂടിയ ശേഷം, കൊലപാതകത്തിന് ഇരയായയാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ അഫ്താബ് പറഞ്ഞു.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി; ഇനി ഭർത്താവും മകളുമൊത്തു ജീവിതം
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.