പാൽ വില ഉയരും ലിറ്ററിന് 6 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കാൻ ശുപാർശ : മില്‍മ

പാല്‍ വില ലിറ്ററിന് 6 രൂപ  മുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മില്‍മ രണ്ടംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. സര്‍ക്കാരിന് നാളെ ശുപാര്‍ശ സമര്‍പ്പിക്കും. ഈ മാസം 21 നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ശുപാര്‍ശ. 

നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും നാലു മുതല്‍ 10 വരെ പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നെന്നാണ് സമിതി ചൂണ്ടി കാണിക്കുന്നത്. കര്‍ഷകരുടെ ഈ നഷ്ടം നികത്തുന്നതിന് വിലവര്‍ധന അനിവാര്യമാണെന്നാണ് സമിതി ശുപാര്‍ശ. മൂന്ന് തരത്തിലായിരിക്കും വില വര്‍ധന നടപ്പാക്കുക.

പാല്‍ വില കൂട്ടുമെന്നും എത്ര രൂപയാണ് വർധിപ്പിക്കേണ്ടതെന്ന് മില്‍മയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി പറഞ്ഞു. വര്‍ധിപ്പിക്കുന്ന വിലയുടെ 82 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകനുണ്ടാകുന്നത് 8.57 രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. അഞ്ച് ശതമാനം ലാഭം കര്‍ഷകന് ഉറപ്പാക്കണമെന്നാണ് സമിതി നിര്‍ദേശം.

ഒരു ലിറ്റർ പാല്‍ ഉത്പാദിപ്പിക്കുന്നതിന് 47.63 രൂപ ചെലവു വരുന്നതായി വിദഗ്ധ സമിതി ശുപാർശയില്‍ പറയുന്നു. നിലവിലെ വില വച്ചു നോക്കിയാല്‍ ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകനുണ്ടാകുന്ന നഷ്ടം 8.57 രൂപയാണ്. ഈ നഷ്ടം നികത്താനായാണ് വില വര്‍ധിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തത്.

📚READ ALSO:

🔘അമേരിക്ക : 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും മത്സരിക്കുമോ ? "അടുത്തയാഴ്ച വൻ പ്രഖ്യാപനം" - ട്രംപ്

🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ 

🔘ഓസ്ട്രേലിയ: ഇന്ത്യൻ നഴ്സിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് "1 മില്യൺ ഓസ്ട്രേലിയൻ ഡോളർ"  ഇനാം;നിരപരാധി എന്ന് കുടുംബം രാജ്‌വീന്ദർ ഇപ്പോഴും കാണാമറയത്ത്

🔘31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി; ഇനി ഭർത്താവും മകളുമൊത്തു ജീവിതം

🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ്  'നെഗറ്റീവ്' ആയി താഴ്ത്തി

🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,

🔔Follow www.dailymalayaly.com  NRI  DAILY NEWS

 WhatsApp
      

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !