ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയര്‍ന്നു. ഭൂകമ്പത്തിലും പിന്നീട് ഉണ്ടായ തുടര്‍ ചലനങ്ങളിലും വന്‍ നാശനഷ്ടങ്ങളാണ് പ്രദേശത്ത് സംഭവിച്ചത്. ഇപ്പോഴും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
സുനാമിക്ക് സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന് ശേഷമുള്ള രണ്ട് മണിക്കൂറിനുള്ളില്‍ 25 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി അറിയിച്ചു.
തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായി സിയാന്‍ജൂരിലെ കരയിലും 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലും ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി (ബിഎംകെജി) അറിയിച്ചു. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലുണ്ടായ നാശനഷ്ടത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയാണ്.
21 തിങ്കളാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.
A 5.6 magnitude earthquake in #Indonesia killed at least 56 people and injured about 700 – with the death toll expected to rise, say officials.
— AJ+ (@ajplus) November 21, 2022
▪️The quake shook the West Java province
▪️At least 23 still trapped in buildings
▪️There could be more aftershocks, say officials pic.twitter.com/Xp4EUK43ni
5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പര്‍വ്വതങ്ങള്‍ നിറഞ്ഞ പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജുര്‍ നഗരത്തിന് സമീപത്താണ്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയുടെ തെക്ക് കിഴക്ക് മാറി 75 കിലോ മീറ്റര്‍ ദൂരത്താണിത്. ഭൂകമ്പത്തില്‍ ഇതുവരെ 162 പേര് മരണപ്പെട്ടതായും 326 പേര്‍ക്ക് പരിക്കേറ്റതായും പടിഞ്ഞാറന്‍ ജാവ ഗവര്‍ണര്‍ റിദ്വാന് കാമില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
തലസ്ഥാനമായ ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഓഫീസുകള്‍ ഒഴിപ്പിച്ചു. സംഭവ സമയം കെട്ടിടങ്ങള്‍ കുലുങ്ങുകയും ഫര്‍ണിച്ചറുകള്‍ നീങ്ങുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
📚READ ALSO:
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.