മംഗളൂരുവിന് സമീപം നാഗോരിയിൽ കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഓട്ടോഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്കേറ്റിരുന്നു. മംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. നാഗോരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരന്റെ ബാഗിൽ നിന്നും അവിചാരിതമായി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത്. ഇതോടെ പദ്ധതി പൊളിഞ്ഞു.
മംഗളുരു ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ എത്തിയ മുഹമ്മദ് ഷരീഖ് തന്നെ തിരിച്ചറിയാതിരിക്കാൻ ഹിന്ദു പേര് ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാൾ തന്റെ ഫോണിലെ പ്രൊഫൈൽ ചിത്രമായി ഇട്ടതാകട്ടെ ഇഷ ഫൗണ്ടേഷന്റെ പശ്ചാത്തല ചിത്രവും. അതുകൊണ്ടു തന്നെ വർഗീയ കലാപത്തിനുള്ള ശ്രമമാണ് ഇയാൾ നടത്തിയത് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 2020ൽ ഇയാളെ പ്രകോപനപരമായ ചുവരെഴുത്തുകളുടെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടിട്ടുണ്ട്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കു പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇയാൾ ഒളിവിൽ പോകുന്നതും സ്ഫോടനം ഉൾപ്പടെയുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതും.
ഇതിനിടെ മംഗളൂരു സ്ഫോടനക്കേസ് പ്രതി അവിടെ എത്തിയത് ഒറ്റയ്ക്കായിരുന്നില്ല എന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മംഗളൂരു പഡിൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ കൂടെയുണ്ടായിരുന്നത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയിരുന്നതായി സ്ഥിരീകരണം. സെപ്റ്റംബർ 13 മുതലുള്ള അഞ്ചു ദിവസമാണ് ഇയാൾ ആലുവയിൽ താമസിച്ചതെന്നാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു തവണയില്‍ ഏറെ ഇയാൾ കേരളത്തിൽ എത്തിയതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആലുവയിൽ എത്തിയ ഇയാൾ എവിടെ താമസിച്ചു, ആരെയെല്ലാം സന്ദർശിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മൈസൂരുവിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നു വിവിധ രാസവസ്തുക്കളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. നിലവിൽ മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണ് പ്രതിയുള്ളത്. ഇയാളെ ഇന്നു മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പടെയുള്ള സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മംഗളുരു സ്‌ഫോടനം നടത്തിയ പ്രതി,റയിൽ വേ ജീവനക്കാരനായ പ്രേം രാജ് ഹത്തഗിയുടെ നഷ്ട്ടപ്പെട്ട ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് മൈസൂരുവിലെ മേത്തഗള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ വെച്ചാണ് പ്രതി സ്‌ഫോടനത്തിന് ആവശ്യമായ ബോംബുകള്‍ നിര്‍മ്മിച്ചത്. കര്‍ണ്ണാടകയില്‍ ഉടനീളം സ്‌ഫോടനത്തിന് പ്രതി ആഹ്വാനം ചെയ്തിരുന്നതായും പൊലീസ് പറയുന്നു.
മംഗളൂരു സ്ഫോടനം ആസൂത്രിതമാണെന്ന് കർണ്ണാടക ഡി.ജി.പി പ്രവീൺ സൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോയമ്പത്തൂർ, മംഗളൂരു സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനും സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനുമുള്ള കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സംയുക്ത യോഗം കൊച്ചിയിൽ നടന്നു.
📚READ ALSO:
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
🔘ഇന്ത്യ: നടൻ സിദ്ധാന്ത വീർ സൂര്യവംശി (46 ) ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.