ദില്ലി: വിമാന യാത്രയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കുക നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് വിമാനത്തിലെ നിയന്ത്രണം നീക്കിയിരിക്കുന്നത്. വിമാനങ്ങളിലെ അനൗണ്‍സ്‌മെന്റുകളിലും ഇതുമായി ബന്ധപ്പെട്ട മാറ്റമുണ്ടാകും.
#COVID19 ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത്, എല്ലാ യാത്രക്കാരും മാസ്ക്/ഫേസ് കവറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വിമാനയാത്രാ പ്രഖ്യാപനങ്ങളുടെ ഭാഗമായി പിഴ / ശിക്ഷാ നടപടികളെ കുറിച്ചുള്ള ഏതെങ്കിലും പ്രത്യേക പരാമർശം പ്രഖ്യാപിക്കേണ്ടതില്ല: സിവിൽ ഏവിയേഷൻ മന്ത്രാലയം
കൊവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി പരിഗണിച്ച് എല്ലാ യാത്രക്കാരും മാസ്‌കോ മുഖാവരണമോ ധരിക്കുന്നത് ഉത്തമമായിരിക്കും എന്ന് മാത്രമാണ് ഇനി അനൗണ്‍സ്‌മെന്റ് ഉണ്ടാവുക. മാസ്‌കോ മുഖാവരണമോ ധരിച്ചില്ലെങ്കില്‍ ശിക്ഷയോ പിഴയോ ഉണ്ടാകും എന്നുളള അറിയിപ്പ് എടുത്ത് മാറ്റുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു.
📚READ ALSO:
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ദേശീയ റോഡ് ശൃംഖലയിലെ യാത്ര ചിലവ് ഉയരും; M50-യിലും മറ്റ് മോട്ടോർവേകളിലും ടോളുകൾ വർദ്ധിക്കും
🔘കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഇന്ന് മുതൽ മരവിപ്പിക്കും- അൾസ്റ്റർ ബാങ്ക്
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
🔘ഇന്ത്യ: നടൻ സിദ്ധാന്ത വീർ സൂര്യവംശി (46 ) ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.