ഫ്‌ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം അങ്കത്തിനൊരുങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം ഞാൻ പ്രഖ്യാപിക്കുന്നു', ട്രംപ് പറഞ്ഞു.
റിപബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യ പ്രമുഖനാണ് 76 കാരനായ ട്രംപ്. ഔദ്യോഗികമായി റിപബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ കടമ്പകൾ ഏറെയുണ്ട്. ഏകദേശം ഒരു വർഷത്തോളം നീളുന്ന നടപടികൾ ഉണ്ടെന്നിരിക്കെയാണ് താൻ മത്സരത്തിന് തയ്യാറാണെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ട്രംപിന്റെ രേഖകൾ ഇതിനോടകം തന്നെ യു എസ് ഫെഡറൽ കമ്മീഷനിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രംപിന്റെ സഹായികൂടിയായ ബ്രാഡ്ലി ക്രെയ്റ്റിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.