‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ അയ്യായിരം പേരിലെത്തുന്ന പുതിയ സേവനവുമായി വാട്സ്ആപ്പ്;

5,000 പേർക്ക് ഒരേസമയം അറിയിപ്പുകൾ നൽകാൻ കഴിയുന്ന   ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’  ഫീച്ചറാണ്   കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ഈ ഫീച്ചർ ഇന്ത്യൻ ഉപയോക്താക്കൾക്കും മറ്റുചില രാജ്യങ്ങളിലും  ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട ചില രാജ്യങ്ങളിൽ എത്തി വരുന്നതേയുള്ളു. ദയവായി കാത്തിരിക്കുകയല്ലാതെ മാർഗ്ഗമില്ല. ഫീച്ചർ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം.


‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ 

വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തതിനുശേഷം, വാട്സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറിൽ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷൻ തുറക്കുക. ഇതിൽ സ്റ്റാർട്ട് യുവർ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നൽകാവുന്നതാണ്. തുടർന്ന്, അഡ്മിന്മാരായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികൾ രൂപീകരിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്പോൾ പച്ച നിറത്തിൽ പ്രത്യക്ഷപ്പെടുന്ന സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്താൽ കമ്മ്യൂണിറ്റിയിൽ ചേർത്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒരുമിച്ച് സന്ദേശം അയക്കാൻ സാധിക്കും.

എന്നാൽ പുതിയ ഫീച്ചർ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, ഉപയോക്താക്കൾ പുതിയ കമ്മ്യൂണിറ്റി ഫീച്ചറിനെ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുകയും അതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. തുടര്‍ന്ന് കമ്മ്യൂണിറ്റികളും ഗ്രൂപ്പുകളും തമ്മിലുള്ള വ്യത്യാസം ഉപയോക്താക്കളെ ബോധ്യപ്പെടുത്താന്‍ വാട്സ്ആപ്പ് ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവെച്ചു. ഈ ഫീച്ചർ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം


കമ്മ്യൂണിറ്റിയും  ഗ്രൂപ്പുമായി വ്യത്യാസമെന്ത്?

  • റിലേറ്റഡ് ഗ്രൂപ്പുകളെ ഒരുമിച്ച് ഒരുസ്ഥലത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നു.
  • അനൌണ്‍സ്മെന്‍റ്  ഗ്രൂപ്പിനൊപ്പം എല്ലാ അംഗങ്ങളെയും നിലനിര്‍ത്താന്‍ സാധിക്കുന്നു.
  • നിങ്ങളുടെ സ്കൂള്‍, അയല്‍പക്കങ്ങള്‍,ക്യാമ്പ് മുതലായ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നു എന്നിവയാണ് കമ്മ്യൂണിറ്റിയുടെ പ്രധാന സവിശേഷതകള്‍.
  • ഒരു കമ്മ്യൂണിറ്റിയിൽ പരമാവധി 50 ഗ്രൂപ്പുകളെയാണ് ഉൾപ്പെടുത്താൻ കഴിയുക. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് ലഭിക്കേണ്ട സന്ദേശം അയക്കാൻ ഇതേ കമ്മ്യൂണിറ്റിയിൽ തന്നെ അനൗൺസ്മെന്റ് ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും എന്നതാണ് സവിശേഷത. 

📚READ ALSO:

🔘അമേരിക്ക : 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും മത്സരിക്കുമോ ? "അടുത്തയാഴ്ച വൻ പ്രഖ്യാപനം" - ട്രംപ്

🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ 

🔘ഓസ്ട്രേലിയ: ഇന്ത്യൻ നഴ്സിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് "1 മില്യൺ ഓസ്ട്രേലിയൻ ഡോളർ"  ഇനാം;നിരപരാധി എന്ന് കുടുംബം രാജ്‌വീന്ദർ ഇപ്പോഴും കാണാമറയത്ത്

🔘31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി; ഇനി ഭർത്താവും മകളുമൊത്തു ജീവിതം

🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ്  'നെഗറ്റീവ്' ആയി താഴ്ത്തി

🔘എയർ ഇന്ത്യ ഉൾപ്പെടെ 6 വിമാന കമ്പനികൾക്ക്  യുഎസ്സിൽ മില്യൺ ഡോളർ പിഴ; റീഫണ്ടിന് പകരം വൗച്ചറുകൾ നൽകുന്നത് നിയമവിരുദ്ധം 

🔔Follow www.dailymalayaly.com  NRI  DAILY NEWS

 WhatsApp
      
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !