ശ്രീനഗര്‍: പാക്ക് അധിനിവേശ കശ്മീര്‍ വീണ്ടും തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. ശ്രീനഗറില്‍ കരസേനയുടെ 76-ാം ശൗര്യദിവസ് ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് പാക് അധീന കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തിയത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് നേരത്തെ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. അതിനെതിരായി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാകണം ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി
ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏത് ഉത്തരവും നടപ്പിലാക്കും. അത്തരം ഉത്തരവുകള്‍ നല്‍കുമ്ബോഴെല്ലാം അത് നടപ്പാക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറായിരിക്കും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു
കശ്മീർ പ്രദേശങ്ങളിലെ, കശ്മീർ താഴ്വര, ലഡാക്ക്, ജമ്മു ഡിവിഷൻ എന്നിവക്ക് പുറമേയുള്ള ജമ്മു-കശ്മീരിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളായ ആസാദ് കശ്മീർ, ഗിൽഗിത് - ബാൾട്ടിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ 47 മുതൽ ഭരണം നടത്തുന്നത് പാകിസ്ഥാനാണ് എന്നതാണ്. പാക്കിസ്ഥാൻ വാദപ്രകാരം ഇത് പാക്കിസ്ഥാന്റെ ഭാഗമാണ്. അവർ അതിനെ ആസാദ് കശ്മീർ എന്ന് വിളിക്കുന്നു. ജമ്മു ആന്റ് കശ്മീരിന്റെ 37 ശതമാനം വരും ഇത്. ഇന്ത്യൻ രേഖകൾ പ്രകാരം പാക്ക് അധിനിവേ കാശ്മീർ (POK ) എന്നിതറിയപ്പെടുന്നു.#WATCH | As far as the Indian Army is concerned, it'll carry out any order given by the Government of India. Whenever such orders are given, we will always be ready for it: Lt Gen Upendra Dwivedi, Northern Army Commander on Defence Minister statement of taking back PoJK pic.twitter.com/iILZWiDVnF
— ANI (@ANI) November 22, 2022
അതുപോലെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്സായ് ചിൻ പ്രദേശം 1962 മുതൽ ചൈനീസ് അധീനതയിലുമാണ് ഇന്നിരിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര ഭൂപടങ്ങളിലെല്ലാം തന്നെ മേൽപറഞ്ഞ പ്രകാരമാണ് അതിർത്തികൾ കണക്കാക്കുന്നത്.
📚READ ALSO:
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
🔘ഇന്ത്യൻ വംശജനായ 34 കാരൻ ന്യൂസിലൻഡിലെ സെൻട്രൽ ഓക്ക്‌ലൻഡിൽ ഒരു ഗ്രോസറി ഷോപ്പിൽ കുത്തേറ്റു മരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.