യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | SUPPORT | JOB | ACCOMMODATION | ADVERTISE | NEWS
ശല്യപ്പെടുത്തുന്നതും അനാവശ്യവുമായ ഫോൺ വിളികളും മെസേജുകളും തടയാൻ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), മെഷീൻ ലേണിങ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനാണ് നടപടി കൈക്കൊള്ളുക.
അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നതിനാൽ ട്രായ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയും ചേർന്ന് ഇവ തടയാൻ സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കാൻ തീരുമാനമായി.
2018ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായി ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി) സംവിധാനം കർശനമാക്കും. എല്ലാ വാണിജ്യസ്ഥാപനങ്ങളും ടെലിമാർക്കറ്റുകാരും ഡി.എൽ.ടി.യിൽ രജിസ്റ്റർ ചെയ്യുകയും ഫോൺ വിളിക്കാനും സന്ദേശമയക്കാനും ഉപഭോക്താവിന്റെ അനുമതി വാങ്ങുകയും വേണമെന്നാണ് വ്യവസ്ഥ. ഉപഭോക്താവിന് സൗകര്യപ്രദമായ ദിവസവും സമയവും നോക്കി മാത്രമേ സന്ദേശങ്ങൾ അയക്കാനും ഫോൺ ചെയ്യാനും പാടുള്ളൂ. രണ്ടരലക്ഷം സ്ഥാപനങ്ങൾ ഡി.എൽ.ടി പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.