കണ്ണൂർ: കണ്ണൂരിൽ പ്രണയപ്പകയിൽ മരിച്ച വിഷ്ണുപ്രിയയ്ക്ക് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊണ്ടുവന്നപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഒഴുകിയെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്.
കൊലയാളി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ എം.ശ്യാംജിത്തിനെ (23) പൊലീസ് കുടുക്കിയത് ഫോൺകോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ. ഇത് അവസാന കാൾ ആയി വന്ന സുഹൃത്തിന്റെ നമ്പർ പൊലീസിന് ലഭിച്ചു. ഈ നമ്പറിൽ വിളിച്ചപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന സുഹൃത്ത് വിഷ്ണുപ്രിയ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി. വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ശ്യാംജിത്ത് വീട്ടിൽ എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്നു സുഹൃത്തിനോട് പറയുകയും ചെയ്‌തു. ശേഷം ഫോൺ കട്ടാകുകയും ചെയ്‌തു.
പാനൂരിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് കുളത്തിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി.
വിഷ്ണുപ്രിയ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്നലെയാണ് പ്രതി വിഷ്ണുപ്രിയയുടെ പാനൂരിലെ വീട്ടിലെത്തിയത്. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്.
ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനുശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.