തിരുവനന്തപുരം: ഒമ്പത് വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് കേരള ഗവർണർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 10 മണിക്ക് മുമ്പ് രാജിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഗവര്‍ണറുടെ നിര്‍ദേശം
കേരള, എം.ജി, കണ്ണൂർ, കുസാറ്റ്, കെ.ടി.യു, കാലടി, കാലിക്കറ്റ്, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം രാജി ആവശ്യപ്പെടുന്നത്.നിയമനം യുജിസി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി എം.എസ് രാജശ്രീയെ നിയമിച്ചത് കോടതി റദ്ദാക്കിയത്. ഈ വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ വിസിമാരോട് കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.