മെല്‍ബണ്‍: അവസാന ബോൾ വരെ നീണ്ട ആവേശം, ടി20 ലോകകപ്പിന്റെ സൂപ്പർ 12 മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ. അർദ്ധസെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയ ശില്പി.
ലോകകപ്പ് ടി20 സൂപ്പര്‍ 12 മത്സരത്തില്‍ പാകിസ്ഥാനെതിരായ ആവേശപ്പോരില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്‌കോര്‍ പാക്‌സ്താന്‍: 159/8(20) ഇന്ത്യ: 160/6(20).
For his stunning match-winning knock, @imVkohli bags the Player of the Match award. 👏 👏
— BCCI (@BCCI) October 23, 2022
Scorecard ▶️ https://t.co/mc9usehEuY #TeamIndia | #T20WorldCup | #INDvPAK pic.twitter.com/xF7LfA4Od5
53 പന്തില്‍ 82 റണ്‍സെടുത്ത മുന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് ആവേശ വിജയം സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ 34 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഹര്‍ദ്ദിക് പാണ്ഡ്യെയും (37 പന്തില്‍ 40 റണ്‍സ്) വിരാട് കൊഹ്ലിയുമാണ് കരകയറ്റിയത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ്, നസീം ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടിന് 159 റൺസെടുക്കുകയായിരുന്നു. പുറത്താകാതെ 52 റൺസെടുത്ത ഷാൻ മസൂദും 51 റൺസെടുത്ത ഇഫ്തിഖർ റഹ്മാനുമാണ് പാക് നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി അർഷ്ദീപ്, ഹർദ്ദിക് പാണ്ഡ്യ എന്നിവർ മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. നായകൻ ബാബർ അസം നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായി. മറ്റൊരു പ്രധാന താരം മുഹമ്മദ് റിസ്വാൻ വെറും നാല് റൺസെടുത്ത് പുറത്തായി. ഇരുവരെയും അർഷ്ദീപ് സിങാണ് മടക്കിയത്. ബാബറിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അര്‍ഷ്ദീപ്, റിസ്വാനെ ഭുവനേശ്വര്‍ കുമാറിന്‍റെ കൈകളിലെത്തിച്ചു.
രണ്ടാമത്തെ ഓവര്‍ ബോൾ ചെയ്ത അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ബാബറെ വിക്കറ്റിന് മുന്നിൽ കുരുക്കി. പ്ലംബ് എൽബി ആയതോടെ അംപയർ കൈ ഉയർത്തി ഔട്ട് വിളിച്ചു. എന്നാൽ മടങ്ങാൻ കൂട്ടാക്കാതെ പാക് നായകൻ ഡിആര്‍എസ് എടുത്തു. റീപ്ലേയിൽ ഔട്ടാണെന്ന് തേർഡ് അംപയർ അറിയിച്ചതോടെ ബാബർ പവലിയനിലേക്ക് മടങ്ങി.
ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തില്‍ റിസ്വാനെയും അര്‍ഷ്ദീപ് മടക്കി. ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ ശ്രമിച്ച റിസ്വാന്‍ ഡീപ് ഫൈന്‍ ലെഗില്‍ ഭുവിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. തൊട്ടുമുന്നിലെ പന്തിൽ വിരാട് കോഹ്ലി ഡൈവ് ചെയ്തു പിടികൂടാൻ നടത്തിയ ശ്രമത്തിൽനിന്ന് രക്ഷപെട്ടെങ്കിലും റിസ്വാന് ഏറെ നേരം ക്രീസിൽ തുടരാനായില്ല.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഇഫ്തിഖർ അഹമ്മദും ഷാൻ മസൂദും ചേർന്ന് ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാനെ നയിക്കുകയായിരുന്നു.
Cricket at its best. Most incredible T20. India beats Pakistan and yesterday NZ defeated Australia. Can’t get better. :-) pic.twitter.com/wn67e5RAIw
— Aniruddha Chatterjee (@futureliesindna) October 23, 2022
ആവേശ കൊടുമുടിയിൽ ആരാധകർ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വാശിയേറിയ ഏറ്റുമുട്ടല്‍ കാണുവാൻ എംസിജിക്ക് പുറത്ത് ഉത്സവ അന്തരീക്ഷം ആയിരുന്നു.
ടി20 ലോകകപ്പിൽ പാക്കിസ്ഥാനുമായുള്ള മത്സരത്തിന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ തിരക്കുള്ളതാക്കി. ഇന്ത്യയുടെ വിജയം ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ചു.
#WATCH Cricket fans begin to arrive at Melbourne Cricket Ground to witness India vs Pakistan match of the T20 World Cup 2022#Australia pic.twitter.com/AmnFpXbjis
— ANI (@ANI) October 23, 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.