വാണിജ്യ ഉത്പന്നങ്ങളില്‍ രാജകീയ ചിഹ്നം ഉപയോഗിക്കരുത്: ഒമാൻ

ഒമാൻ: ഭരണകൂടത്തിന്റെ ഔദ്യോഗിക രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ഒമാന്‍.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും നിയമം ബാധകമാണ്. കൂടാതെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഇത്തരത്തിൽ ഔദ്യോഗിക രാജകീയ മുദ്ര ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

ഇനി രാജകീയ മുദ്ര ഉപയോഗിക്കണം എങ്കിൽ ചില നിബന്ധനകൾ പാലിക്കണം. നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക അനുമതി ഇതിന് വേണ്ടി വാങ്ങിക്കണം. അല്ലാതെ മുദ്ര ഉപയോഗിക്കാന്‍ പാടില്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.

ഒമാനിലെ വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് മന്ത്രാലയം പുറത്തിറക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (MoCIIP) പ്രസ്താവനയിറക്കി, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്ക്ക് മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ വാണിജ്യ ഉൽപ്പന്നങ്ങളിൽ റോയൽ എംബ്ലം ഉപയോഗിക്കാൻ അനുവാദമില്ല.

നിയമം ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !